മാസ്ക്ക് ഹാർബറിന് അനുഗ്രഹമായി, മൂക്ക് പൊത്തണ്ടല്ലോ ! ഹാ​ർ​ബ​റി​ന് മു​ന്നി​ലെ അ​ഴു​ക്കുചാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല


കൊ​യി​ലാ​ണ്ടി: ഹാ​ർ​ബ​റി​നു മു​ൻ​വ​ശ​ത്തെ അ​ഴു​ക്ക്ചാ​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​ത് ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ഏ​താ​നും മാ​സം മു​മ്പ് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹാ​ർ​ബ​ർ എ​ന്ന് പ​റ​ഞ്ഞ് ഉ​ദ്ഘാ​ട​നം ക​ഴി​ച്ച കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റി​നു മു​ൻ​വ​ശ​ത്തെ ഓ​ട​യാ​ണ് പൂ​ർ​ത്തി​യാ​കാ​ത്ത​ത്.

മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് ജീ​വി​ക​ൾ ച​ത്ത് പൊ​ന്തി​യും ഓ​ട​യി​ലെ വെ​ള്ളം കെ​ട്ടി​കി​ട​ന്ന് ഒ​ഴു​ക്ക് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​തും ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വി​ഷ​യം ഹ​ർ​ബ​ർ വ​കു​പ്പി​നെ അ​റി​യി​ച്ചെ​ങ്കി​ലും ഘ​ട്ടം ഘ​ട്ട​മാ​യി പ​ണി തീ​ർ​ക്കു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ഹാ​ർ​ബ​റി​നു സ​മീ​പം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​തു കാ​ര​ണം വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് മാ​സ​ത്തി​ൽ നാ​ട്ടു​കാ​രും, അ​ര​യ സ​മാ​ജ​ങ്ങ​ളും ജി​ല്ലാ ക​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് കൗ​ൺ​സി​ല​ർ വി.​പി.​ഇ​ബ്രാ​ഹിം കു​ട്ടി പ​റ​ഞ്ഞു.

Related posts

Leave a Comment