പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ൽ; പി​ടി​ച്ചെ​ടു​ത്ത ടാ​ങ്ക​ർ ലോ​റി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി നടപടി സ്വീകരിക്കുമെന്ന് പോലീസ്

കൊ​ച്ചി: പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ മൂ​ന്നം​ഗ​സം​ഘ​ത്തെ​യും ടാ​ങ്ക​ർ ലോ​റി​യും പ​ന​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. കെ ​എ​ൽ 11 എ​ഡി 4295 ടാ​ങ്ക​ർ ലോ​റി​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡ്രൈ​വ​ർ മ​ട്ടാ​ഞ്ചേ​രി കാ​ട്ടി​പ്പ​റ​ന്പി​ൽ അ​ബ്ദു​ൾ സ​ലാം, സ​ഹാ​യി പ​ള്ളു​രു​ത്തി കൊ​ല്ല​യി​ൽ വീ​ട്ടി​ൽ ഫാ​സി​ൽ, വ​ണ്ടി ഉ​ട​മ പ​ള്ളു​രു​ത്തി കാ​ട്ടി​പ്പ​റ​ന്പി​ൽ അ​മീ​ർ ഇ​ന്നെ​സ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.30 ഓ​ടെ നെ​ട്ടൂ​ർ നോ​ർ​ത്ത് കാ​യ​ലി​നോ​ട് ചേ​ർ​ന്ന് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തി​ട്ടി​രി​ക്കു​ന്ന രീ​തി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി​ക​ള​യു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ പ​ന​ങ്ങാ​ട് എ​സ്ഐ കെ.​ദീ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ട​വ​ന സ​ർ​വീ​സ് റോ​ഡി​ലും നെ​ട്ടൂ​ർ കു​ന്പ​ളം ടോ​ളി​ന്‍റെ സ​മീ​പ​ത്തും മാ​ലി​ന്യം തു​ട​ർ​ച്ച​യാ​യി ത​ള്ളി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ർ​ന്ന് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത ടാ​ങ്ക​ർ ലോ​റി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നേ​ര​ത്തെ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെടു​ത്തി​രു​ന്നു. പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് വി​ക​സ​നസ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts