നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ തെളിവെടുപ്പ് പൂർത്തിയായി; പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​സ​വ​ വാ​ർ​ഡി​ൽ നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടിക്കൊ ണ്ടു പോ​യ കേ​സി​ലെ പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​യെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത ക​ള​മ​ശേ​രി സ്വ​ദേ​ശി​നി നീ​തു രാ​ജ് (30) നെ ​ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ​രി​സ​ര​ങ്ങ​ളി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത പ്ര​സ​വ​വാ​ർ​ഡ്, ഡോ​ക്ട​ർ​മാ​രു​ടെ കോ​ട്ടും സ്റ്റെ​ത​സ്കോ​പും വാ​ങ്ങി​യ ക​ട, താ​മ​സി​ച്ച ഹോ​ട്ട​ൽ, ന​വ​ജാ​ത ശി​ശു​വി​നു പോ​ഷ​കാ​ഹാ​രം വാ​ങ്ങി​യ ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

പ്ര​തി താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​നി​സ്റ്റ്് മു​ന്പാ​കെ പ്ര​തി​യെ എ​ത്തി​ച്ചു ഇ​വ​ർ ത​ന്നെ​യാ​ണോ​യെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി. തെ​ളി​വെ​ടു​പ്പ് പൂ​ർ​ണ​മാ​യ​തി​നാ​ൽ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ കെ. ​ഷി​ജി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​റി​ന് കു​മ​ളി വ​ണ്ടി​പ്പെ​രി​യാ​ർ വ​ലി​യ ത​റ​യി​ൽ ശ്രീ​ജി​ത് അ​ശ്വ​തി ദ​ന്പ​തി​ക​ളു​ടെ ര​ണ്ടു ദി​വ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​നെയാ​ണ് നീ​തു ത​ട്ടി​യെ​ടു​ത്ത​ത്. പോ​ലീ​സി​ന്‍റെ സ​മ​യോ​ചിത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ കു​ഞ്ഞി​നെ വീ​ണ്ടെ​ടു​ക്കു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

പ്ര​തി​യു​ടെ കാ​മു​ക​ൻ ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി​യി​ൽ വാ​ഴ​യി​ൽ ഇ​ബ്രാ​ഹിം ബാ​ദു​ഷയെ (30) തനിക്കു കുട്ടിയുണ്ടായി എന്നു വ​രു​ത്തി തീ​ർ​ക്കു​ന്ന​തി​നാ​ണ് നീ​തു ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​യെ​ടു​ത്ത​ത്.

കേസ് കളമശേരി പോലീസിന്
കോ​ട്ട​യം: കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി നീ​തു രാ​ജി​ന്‍റെ എ​ട്ടു വ​യ​സു​കാ​ര​ൻ മ​ക​നെ മ​ർ​ദി​ച്ച കേ​സി​ലും വ​ഞ്ച​നാ കു​റ്റ​ത്തി​നും റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ബാ​ദു​ഷ (30) യു​ടെ കേ​സ് ക​ള​മ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി. ക​ള​മ​ശേ​രി പോ​ലീ​സ് സ​റ്റേ​ഷ​ൻ പ​രി​ധിയി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്.

കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജ​ിസ്റ്റ​ർ ചെ​യ്തി​രിക്കു​ന്ന​തെ​ങ്കി​ലും ഇ​നി ക​ള​മ​ശേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

 

Related posts

Leave a Comment