ന​യാ പൈ​സ​യി​ല്ല..! വാടക കുടിശിക 59 കോടി രൂപ; മല്ലിക ഷെരാവത്തിന്‍റെ ഫർണീച്ചറുകൾ ജപ്തി ചെയ്തു

പാ​രി​സ്: വാ​ട​ക കൊ​ടു​ക്കാ​ത്തതി​നെ​ത്തു​ട​ർ​ന്ന് ബോ​ളി​വു​ഡ് താ​രം മ​ല്ലി​ക ഷെ​രാ​വ​ത്തി​ന്‍റെ പാ​രി​സി​ലെ ഫ്ലാ​റ്റി​ലെ വ​സ്തു​ക്ക​ൾ ജ​പ്തി ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. മ​ല്ലി​ക ഷെ​രാ​വ​ത്തും ഭ​ർ​ത്താ​വ് സി​റി​ൾ ഒാ​ക്സെ​ൻ​ഫാ​നു​മാ​ണ് ആ​ഡം​ബ​ര ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​ത്. 2017 ജ​നു​വ​രി ഒ​ന്നി​നാ​ണ് ഇ​രു​വ​രും മാ​സ വാ​ട​ക 6,054 യൂ​റോ​യു​ള്ള ഫ്ലാ​റ്റി​ൽ താ​മ​സം ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ‌ ഇ​തു​വ​രെ വെ​റും 2,715 യൂ​റോ മാ​ത്ര​മാ​ണ് വാ​ട​ക​യി​ന​ത്തി​ൽ ഇ​വ​ർ ന​ൽ​കി​യ​തെ​ന്നാ​ണ് ഫ്ലാ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ൻ പ​റ​യു​ന്ന​ത്. 94,000 ഡോ​ള​ർ (59 കോ​ടി രൂ​പ) വാ​ട​ക​യി​ന​ത്തി​ൽ ഇ​വ​ർ ന​ൽ​കാ​തത്തിനെത്തു​ട​ർ​ന്നാ​ണ് ഉ​ട​മ​സ്ഥ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്നാ​ണ് വാ​ട​ക ന​ൽ​കാ​ത്ത​തെ​ന്നാ​ണ് ഇ​വ​രു​ടെ വ​ക്കീ​ൽ കോ​ട​തി​യെ അ​റ​ിയി​ച്ച​ത്.

തു​ട​ർ​ന്നാ​ണ് ഇ​വ​രു​ടെ ഫ്ലാ​റ്റി​ലെ സാ​ധ​ന​ങ്ങ​ൾ ജ​പ്തി ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. വി​ധി​ക്കെ​തി​രേ മ​ല്ലി​ക ഷെ​രാ​വ​ത്ത് അ​പ്പി​ൽ പോ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts