മലയാളി ഡാ ! പാക് ഹാക്കര്‍മാര്‍ക്കെതിരേ ശക്തമായി തിരിച്ചടിച്ച് മലയാളി ഹാക്കര്‍മാര്‍ ; പാക് വെബ്‌സൈറ്റില്‍ മലയാള സിനിമാ താരങ്ങളുടെ വിളയാട്ടം

TROLL5തിരുവനന്തപുരം:  ഇനി മലയാളികളോടു കളിക്കുന്നതിനു മുമ്പേ പാക് ഹാക്കര്‍മാര്‍ രണ്ടാമതൊന്നാലോചിക്കും. ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്ത പാക് ഹാക്കര്‍മാര്‍ക്ക് അതേ നാണയത്തിലാണ് മലയാളി ഹാക്കര്‍മാര്‍ തിരിച്ചടി നല്‍കിയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്‌സൈറ്റ് ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ വെബ്‌സൈറ്റുകളാണ് പാക്് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്. പാകിസ്താനിലെ പ്രധാന എയര്‍പോര്‍ട്ടായ സിയാല്‍കോട്ട് എയര്‍പോര്‍ട്ടിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു കൊണ്ടാണ് മലയാളികള്‍ ഇതിന് മറുപടി നല്‍കിയത്. മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന മലയാളി ഹാക്കിംഗ് ഗ്രൂപ്പാണ് ഇതിനു പിന്നില്‍. ഹാക്ക് ചെയ്ത് സൈറ്റില്‍ സലീം കുമാറിന്റേയും നിവിന്‍ പോളിയുടേയുമൊക്കെ ഫോട്ടോകള്‍ പോസ്റ്റു ചെയ്യാനും ഇവര്‍ മറന്നില്ല.പാക് സൈറ്റ് ഹാക്ക് ചെയ്ത വിവരം ഫേസ്ബുക്ക് വഴിയാണ് ഇവര്‍ പുറത്തു വിട്ടത്.

”കേരളത്തിലെ വെബ്‌സൈറ്റുകളില്‍ തൊട്ടുകളിച്ചാല്‍ പണിപാളുമെന്നു കാണിച്ചു കൊടുക്കാന്‍ ഞങ്ങള്‍ ഈ തവണ ട്രോളന്‍മാര്‍ക്കും പൊങ്കാലാ സ്‌പെഷലിസ്റ്റുകള്‍ക്കും അവസരം തരികയാണ്. പാകിസ്താന്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് അഡ്മിന്‍ ലോഗിന്‍ ഡീറ്റെയില്‍സ് ചുവടെ കൊടുക്കുന്നു. നിങ്ങളുടെ കരുത്ത് കാണിക്കാന്‍ സമയം ആയിരിക്കുന്നു. പിന്നെ പാസ്സ്‌വേര്‍ഡ് മാറ്റി മറ്റു പൊങ്കാല സ്‌പെഷെലിസ്റ്റുകളെ ബുദ്ധിമുട്ടിക്കരുത് അവര്‍ക്കും അവസരം കൊടുക്കണം എന്നും അഭ്യര്‍ഥിക്കുന്നുവെന്നു” ഇങ്ങനെയായിരുന്നു മല്ലൂ ഹാക്കേഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൂടുതല്‍ വെബ്‌സൈറ്റ് അറ്റാക്കുകള്‍ ഉടന്‍ പ്രതീക്ഷിക്കുക എന്ന പ്രത്യാശയും നല്‍കിയിട്ടുണ്ട്.

ഹാക്കിംഗിനു വലിയ വിലയാണ് പാക് വെബ്‌സൈറ്റ് നല്‍കിയത്. ഹാക്ക് ചെയ്യപ്പെട്ട പാക് സൈറ്റ് മല്ലു തമാശകളെക്കൊണ്ട് നിറഞ്ഞു. സലീംകുമാറും വിജയരാഘവനും നിവിന്‍ പൊളിയുമൊക്കെ ട്രോളുകളായപ്പോള്‍ വിമാനത്തിന് പെരുമ്പാവൂരിലും ആലുവയിലും വടുതലയിലുംവരെ ഇറങ്ങാമെന്ന വിവരങ്ങള്‍ ചിലര്‍ സൈറ്റില്‍ ചേര്‍ത്തു. പണിപാളിയെന്നു മനസിലാക്കായതിനേത്തുടര്‍ന്ന് പാക് സൈറ്റ് താല്‍ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്. കാശ്മീരി ചീറ്റ എന്ന ഗ്രൂപ്പായിരുന്നു  തിരുവനന്തപുരം വിമാനത്താവാളത്തിന്റെ സൈറ്റ് ഹാക്ക്‌ചെയ്തത്. പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്നും വിശേഷിപ്പിച്ചായിരുന്നു ഹാക്കിംഗ്. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ സൈറ്റ് പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിച്ചിരുന്നു.

TROLL1 TROLL2 TROLL3 TROLL4 TROLLL6

Related posts