ഒരാൾ കള്ളക്കേസ് കൊടുത്തതിന്‍റെ പേരിൽ ഉടൻ നാട്ടിലേക്കു വരില്ല; മല്ലു ട്രാവലർ

ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നു വച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, അതെല്ലാം പൂർത്തിയാക്കിയിട്ടേ വരൂ മല്ലു ട്രാവലർ ഷാക്കിർ സുബാൻ. ഫേസ്ബുക്കിലാ‌ണ് ഇതു സംബന്ധിച്ച കാര്യം പങ്കുവെച്ചത്.

ഷാക്കിറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഒത്തുതീർപ്പിനു ക്ഷണിച്ചിട്ടില്ല. ശ്രമിക്കുകയും ഇല്ല,ലുക്ക്ഔട്ട് നോട്ടിസ് ഇതുവരെ ഇറക്കിയിട്ടില്ല. അതെല്ലാം വ്യാജമാണ്. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ഞാൻ പറഞ്ഞു. ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നു വച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, അതെല്ലാം പൂർത്തിയാക്കിയിട്ടേ വരൂ. അതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസോ കോടതിയോ വരാൻ പറഞ്ഞാൽ മാത്രമേ വരേണ്ട കാര്യമുള്ളൂ.(ആത്മവിശ്വാസത്തിന്റെ കാരണം കൂടി പറയട്ടെ: ഇത് കള്ളക്കേസാണെന്ന് 1000000% തെളിയിക്കുന്ന എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്. അത് കോടതിയെ ബോധ്യപ്പെടുത്തണം എന്ന കടമ്പ മാത്രമേയുള്ളൂ) അതുവരെ അവർ ആഘോഷിക്കട്ടെ. അതുകഴിഞ്ഞ് നമുക്ക് ആഘോഷിക്കാം.

Related posts

Leave a Comment