മാ​മ്പ​റ്റ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം നി​ർ​മാ​ണം നി​ല​ച്ചി​ട്ട് ഒ​രു വ​ർ​ഷം: മ​ല​യോ​ര​മേ​ഖ​ല​യു​ടെ കാ​യി​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി

മു​ക്കം: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യു​ടെ കാ​യി​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് കു​തി​പ്പേ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ വെ​സ്റ്റ് മാ​മ്പ​റ്റ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ചി​ട്ട് ഒ​രു​വ​ർ​ഷം. മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മി​നി സ്റ്റേ​ഡി​യം ഏ​ഴ് കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് ഒ​രു​വ​ർ​ഷം മു​ൻ​പ് നി​ല​ച്ച​ത്.

കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കി​റ്റ്‌​കോ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യാ​ണ് സ്റ്റേ​ഡി​യ നി​ർ​മാ​ണ​ത്തി​ന്‍റെ സ്പെ​ഷ​ൽ സ​ർ​വീ​സ് വെ​ഹി​ക്കി​ൾ. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് കോ – ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ ചു​മ​ത​ല.

നി​ർ​മാ​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കേ​ണ്ട ഏ​ജ​ൻ​സി​യാ​യി​രു​ന്ന കി​റ്റ്‌​കോ. നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സ​മാ​ണ് പ്ര​വൃ​ത്തി നി​ല​ക്കാ​ൻ ക​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.​പ്ര​വൃ​ത്തി നി​ല​ച്ച​തോ​ടെ പ്ര​ഭാ​ത സ​വാ​രി​ക്കും വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും വേ​ന​ല​വ​ധി ക്യാ​മ്പു​ക​ൾ​ക്കും ഉ​പ​യോ​ഗി​ച്ച മൈ​താ​നം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ര​ണ്ട​ര ഏ​ക്ക​റോ​ളം വ​രു​ന്ന മൈ​താ​ന​ത്ത് ട​ർ​ഫ് ഫു​ട്‌​ബോ​ൾ കോ​ർ​ട്ട് , 200 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്ക്, വോ​ളി​ബോ​ൾ കോ​ർ​ട്ട് , ഗാ​ല​റി , ഡ്ര​സ് ചെ​യ്ഞ്ചി​ങ് റൂം ,​ആ​ധു​നി​ക ജിം​നേ​ഷ്യം , ജ​മ്പി​ങ് പി​റ്റു​ക​ൾ , എ​ന്നി​വ നി​ർ​മ്മി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു ക​ളി​സ്ഥ​ലം എ​ന്ന​ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്റ്റേ​ഡി​യം ന്നി​ർ​മ്മി​ക്കു​ന്ന​ത്‌.

ആ​ദ്യം തി​രു​വ​മ്പാ​ടി പു​ല്ലൂ​രാം പാ​റ​യി​ൽ സ്റ്റേ​ഡി​യം സ്ഥാ​പി​ക്കാ​ൻ 2016-17 ബ​ജ​റ്റി​ൽ സ​ർ​ക്കാ​ർ തു​ക വ​ക​യി​രു​ത്തി​യെ​ങ്കി​ലും സ്ഥ​ല ല​ഭ്യ​ത ഇ​ല്ലാ​ത്ത​തി​നാ​ൽ തി​രു​വ​മ്പാ​ടി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് തി​രു​വ​മ്പാ​ടി സ്റ്റേ​ഡി​യ​ത്തി​ൽ വെ​ള്ളം ക​യ​റു​മെ​ന്ന സ്ഥി​തി വ​ന്ന​തോ​ടെ​യാ​ണ് മാ​മ്പ​റ്റ​യി​ലേ​ക്ക് മാ​റ്റി​യ​ത്.

മ​ല​യോ​ര​മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വ​ള​പ്പൊ​ക്ക​വും പ്ര​കൃ​തി ക്ഷോ​ഭ​വും പു​ൽ മൈ​താ​ന​വും സി​ന്ത​റ്റി​ക് ട്രാ​ക്കു​മ​ട​ങ്ങു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​വും എ​ന്ന​തും തീ​രു​മാ​നം മാ​റ്റാ​ൻ കാ​ര​ണ​മാ​യി.

സ്റ്റേ​ഡി​യ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ദേ​ശീ​യ അ​ത്‌​ല​റ്റി​ക് മീ​റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഒ​ട്ടേ​റെ കാ​യി​ക താ​ര​ങ്ങ​ൾ​ക്കും പു​തു ത​ല​മു​റ​യ്ക്കു പ്ര​യോ​ജ​ന​പ്പെ​ടും. നി​ര​വ​ധി ദേ​ശീ​യ – അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ൾ മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​ന്നെ​ങ്കി​ലും നി​ല​വാ​ര​മു​ള്ള പ​രി​ശീ​ല​നം ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് വ​ലി​യ പോ​രാ​യ്മ​യാ​യി​രു​ന്നു. എ​ത്ര​യും പെ​ട്ട​ന്ന് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്ക​ണം എ​ന്നാ​ണ് കാ​യി​ക താ​ര​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം

Related posts

Leave a Comment