ജീ​വി​ത കാ​ലം മു​ഴു​വ​ൻ ഞാ​ൻ നി​ന്നോ​ടൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞു തീ​രും മു​ൻ​പ് പി​ന്നി​ലെ മ​ല ഇ​ടി​ഞ്ഞ് താ​ഴേ​ക്ക് വീ​ണു; ഞെ​ട്ടി​ത്ത​രി​ച്ച് വ​ധൂ​വ​ര​ൻ​മാ​ർ; വീ​ഡി​യോ കാ​ണാം

വി​വാ​ഹ ച​ട​ങ്ങു​ക​ൾ ശാ​ന്ത​വും ല​ളി​ത​വു​മാ​യ ഒ​ന്നാ​കും എ​ന്ന് പ്ര​തീ​ക്ഷി​ച്ച് വ​ന്ന​വ​ർ​ക്ക് തെ​റ്റി, എ​ന്നാ​ൽപ്ര​കൃ​തി​യു​ടെ അ​പ്ര​തീ​ക്ഷി​ത ഇ​ട​പെ​ട​ൽ മൂ​ലം സി​നി​മ​യെ വെ​ല്ലു​ന്ന മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.കാ​ലി​ഫോ​ർ​ണി​യ​യി​ലെ മൊ​ജാ​വേ മ​രു​ഭൂ​മി​യി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ​ത്തി​നി​ടെ മ​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ മൊ​ജാ​വേ മ​രു​ഭൂ​മി​യി​ൽ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ വ​ധൂ​വ​ര​ന്മാ​ർ പ​ര​സ്പ​രം പ്ര​തി​ജ്ഞ ചൊ​ല്ലാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന നി​മി​ഷ​ത്തി​ലാ​ണ് പെ​ട്ട​ന്ന് അ​ത് സം​ഭ​വി​ച്ച​ത്. പി​ന്നാ​ലെ മ​ല​നി​ര​ക​ളി​ൽ നി​ന്ന് മു​ഴ​ക്കം കേ​ൾ​ക്കു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ല​മു​ക​ളി​ൽ നി​ന്ന് പാ​റ​ക്ക​ല്ലു​ക​ൾ താ​ഴേ​ക്ക് ഇ​ടി​ഞ്ഞു വീ​ഴു​ക​യും ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. ഈ ​നാ​ട​കീ​യ രം​ഗ​ങ്ങ​ൾ ക​ണ്ട് വ​ധൂ​വ​ര​ന്മാ​രും അ​തി​ഥി​ക​ളും ഞെ​ട്ടി​ത​രി​ച്ചു​പോ​യി.

ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ലോ​യി​സ് വാ​ൽ​ഡെ​സ് പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.മ​ല​ക​ളെ​പ്പോ​ലും നീ​ക്കു​ന്ന സ്നേ​ഹം എ​ന്ന അ​ടി​കു​റി​പ്പോ​ടെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. മ​ല​യി​ടി​ച്ചി​ലി​ന്‍റെ ആ​ഘാ​ത​ത്തി​നു​ശേ​ഷം വി​വാ​ഹ ച​ട​ങ്ങു​ക​ൾ തു​ട​ർ​ന്നു. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഓ​ർ​ത്തി​രി​ക്കാ​ൻ ക​ഴി​യു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു ഓ​ർ​മ്മ​യാ​യി ഈ ​സം​ഭ​വം മാ​റി​യെ​ന്നും വ​ധൂ​വ​ര​ന്മാ​ർ കു​റി​ച്ചു.

 

 

Related posts

Leave a Comment