അവന്‍ പറഞ്ഞപ്പോ ഒരു രസത്തിന് കൂടിയെന്നേയുള്ളൂ, അവനിത് ഒരു ഭ്രാന്ത് പോലെയാ! തന്റെ തന്നെ കഥാപാത്രങ്ങളുടെ ഡബ്‌സ്മാഷുമായി വീണ്ടും ചിരിപ്പിച്ച് മമ്മൂക്കോയ; വീഡിയോ വൈറല്‍

മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് മമ്മൂക്കോയ എന്നത്. കോഴിക്കോടന്‍ ഭാഷയിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും മലയാളി മനസില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തി. യഥാര്‍ത്ഥ കലാകാരന്‍. ഇങ്ങനെയുള്ള മാമുക്കോയ ഇപ്പോഴിതാ പുതു തലമുറയുടെ ഹരമായ ഡബ്‌സ്മാഷിലൂടെയും തന്റെ ആരാധകരുടെ മുമ്പില്‍ എത്തിയിരിക്കുന്നു.

തന്റെ തന്നെ ചില കഥാപാത്രങ്ങളുടെ മാനറിസങ്ങളും സംഭാഷണങ്ങളും പുനരവതരിപ്പിക്കുന്ന മമ്മൂക്കോയയുടെ ഡബ്‌സ്മാഷ് വിഡിയോകള്‍ സോഷ്യല്‍മീഡിയയിലും ഇപ്പോള്‍ ഹിറ്റായിക്കഴിഞ്ഞു.

‘ചെറുമകനോടൊപ്പം മമ്മൂക്കോയയുടെ രസികന്‍ ഡബ്‌സ്മാഷ് വിഡിയോ’ എന്ന തലക്കെട്ടിലാണ് വീഡിയോകള്‍ പ്രചരിക്കുന്നതെങ്കിലും വീഡിയോയിലുള്ളത് കൊച്ചുമകനല്ല, കസിന്റെ മകനാണെന്ന് അദ്ദേഹം തന്നെ തിരുത്തി.

‘വീഡിയോയിലുള്ളത് ചെറുമകനല്ല. എന്റെ കസിന്റെ മകനാണ്. എന്റെ കൂടെ എപ്പോഴും ഉണ്ടാകും. അവന്‍ പറഞ്ഞപ്പോ ഒരു രസത്തിന് കൂടിയെന്നേയുള്ളൂ. അവനിത് ഒരു ഭ്രാന്ത് പോലെയാ. അല്ലാതൊന്നുമില്ല. എന്റെ ചെറു മകളുടെ കൂടെയും ഇതു പോലെ ചിലത് ചെയ്തിട്ടുണ്ട്’. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് മമ്മൂക്കോയ പറഞ്ഞു. സാലി എന്ന ചെറുപ്പക്കാരനാണ് മമ്മൂക്കോയയ്‌ക്കൊപ്പം ഡബ്‌സ്മാഷില്‍ പ്രത്യക്ഷപ്പെടുന്നത്.

https://youtu.be/fIUabjHLpqo

Related posts