മ​​​ര​​​ണാ​​​ന​​​ന്ത​​​രം പ്രി​​​യ ന​​​ട​​​നെ ത​​​ഴ​​​ഞ്ഞോ‍? എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​പോ​​​യി മ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ എ​​​ത്തി​​​യേ​​​നെ​​​; താ​​​ന്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​പോ​​​യി മ​​​രി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്ന പരിഹാസവുമായി വി.എം വിനു

കോ​​​ഴി​​​ക്കോ​​​ട്: മാ​​​മു​​​ക്കോ​​​യ​​​യ്ക്കു മ​​​ര​​​ണാ​​​ന​​​ന്ത​​​രം മ​​​ല​​​യാ​​​ള സി​​​നി​​​മ അ​​​ർ​​​ഹി​​​ച്ച ആ​​​ദ​​​രം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നു വി​​​വാ​​​ദം. സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​ക​​​ളി​​​ലും സി​​​നി​​​മാ​​​രം​​​ഗ​​​ത്തു​​​ള്ള ഒ​​​രു വി​​​ഭാ​​​ഗ​​​വും ആ​​​രോ​​​പ​​​ണം ശ​​​രി​​​വ​​​യ്ക്കു​​​ന്നു. പ​​​ല​​​രും വ​​​രു​​​മെ​​​ന്നു ക​​​രു​​​തി​​​യെ​​​ന്നും വ​​​ന്നി​​​ല്ലെ​​​ന്നു​​​മു​​​ള്ള ആ​​​ക്ഷേ​​​പ​​​വു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട്ടു​​​കാ​​​ര​​​ന്‍കൂ​​​ടി​​​യാ​​​യ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി.​​​എം.​ വി​​​നു ​രം​​​ഗ​​​ത്തെ​​​ത്തി. ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വി.​​​എം. വി​​​നു​​​വി​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം. എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​പോ​​​യി മ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ എ​​​ത്തി​​​യേ​​​നെ​​​യെ​​​ന്നും താ​​​ന്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​പോ​​​യി മ​​​രി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​സി​​​ച്ചു. അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ച്ച ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്തും ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മാ​​​മു​​​ക്കോ​​​യ ന​​​ൽ​​​കി​​​യ സ്നേ​​​ഹം മ​​​ല​​​യാ​​​ള സി​​​നി​​​മാ ലോ​​​ക​​​ത്തി​​​നു തി​​​രി​​​ച്ചു ന​​​ൽ​​​കാ​​​ൻ ആ​​​യി​​​ല്ലെ​​​ന്നാ​​​ണ് ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്ത് പ​​​റ​​​ഞ്ഞ​​​ത്. കോ​​​ഴി​​​ക്കോ​​​ട് ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി വ​​​ച്ച​​​പ്പോ​​​ള്‍ സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ട് മാ​​​ത്ര​​​മാ​​​ണ് എ​​​ത്തി​​​യ​​​ത്. നാ​​​ട​​​ക-​​​സാം​​​സ്‌​​​കാ​​​രി​​​ക​​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ര്‍ കൂ​​​ട്ട​​​ത്തോ​​​ടെ പ്രി​​​യ​​​ന​​​ട​​​നെ ഒ​​​രു​​​നോ​​​ക്ക് കാ​​​ണാ​​​നാ​​​യി ഒ​​​ഴു​​​കി​​യെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു പ്ര​​​മു​​​ഖ സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വം ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട​​​ത്. മാ​​​മു​​​ക്കോ​​​യ​​​യും സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ടും ത​​​മ്മി​​​ല്‍…

Read More

മ​ല​ബാ​റി​ന്‍റെ അ​ഭി​ന​യ​മൊ​ഞ്ച് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ച്ച ചി​രി​യു​ടെ സു​ൽ​ത്താ​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ന്‍റെ അ​ഭി​ന​യ​മൊ​ഞ്ച് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ച്ച ചി​രി​യു​ടെ സു​ൽ​ത്താ​ന് നാ​ടി​ന്‍റെ അ​ത്യാ​ഞ്ജ​ലി. കോ​ഴി​ക്കോ​ട​ൻ ശൈ​ലി​യി​ൽ അ​ഭ്ര​പാ​ളി​യി​ൽ ചി​രി​യു​ടെ അ​മി​ട്ട് പൊ​ട്ടി​ച്ച ത​ങ്ങ​ളു​ടെ പ്രി​യ ന​ട​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കോ​ഴി​ക്കോ​ട്ടേ​ക്കൊ​ഴു​കി​യെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​ന്ത​രി​ച്ച മാ​മു​ക്കോ​യ​യു​ടെ ഭൗ​തി​ക ശ​രീ​രം രാ​ത്രി 10 വ​രെ കോ​ഴി​ക്കോ​ട് ടൗ​ണി​ലും തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് വ​രെ അ​ര​ക്കി​ണ​റി​ലെ വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. തു​ട​ർ​ന്ന് രാ​വി​ലെ 9.15ഓ​ടെ അ​ര​ക്കി​ണ​റി​ലെ ജു​മാ മ​സ്ജി​ദി​ൽ മ​യ്യ​ത്ത് ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം വി​ലാ​പ​യാ​ത്ര​യാ​യി കോ​ഴി​ക്കോ​ട് ക​ണ്ണം​പ​റ​ന്പ് മ​സ്ജി​ദി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ വ​ച്ച് വീ​ണ്ടും മ​യ്യ​ത്ത് ന​മ​സ്കാ​രം ന​ട​ത്തി​യ​തി​നു​ശേ​ഷം ക​ണ്ണം​പ​റ​ന്പ് ക​ബ​റി​സ്ഥാ​നി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ക​ബ​റ​ട​ക്കി. കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ സ്വ​ന്തം ഇ​ക്ക​യ്ക്ക് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ രാ​വി​ലെ​യും നി​ര​വ​ധി പേ​രാ​ണ് അ​ര​ക്കി​ണ​റി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. അ​മ്മ സം​ഘ​ട​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​ട​വേ​ള ബാ​ബു രാ​വി​ലെ അ​ര​ക്കി​ണ​റി​ലെ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ടൗ​ൺ…

Read More

മാണ്ട.. നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും മ​ല​യാ​ളി​യെ ചി​രി​പ്പി​ച്ച മലബാറിന്‍റെ ​സു​ല്‍​ത്താ​ന്‍

ശ​ര​ത് ജി. ​മോ​ഹ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ പ്ര​ശ​സ്തി​യാ​ര്‍​ജി​ച്ച ഒ​ന്നാ​ണ് ത​ഗ്ഗു​ക​ള്‍. കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടി​ക​ള്‍ ഒ​രാ​ള്‍ പ​റ​യു​മ്പോ​ള്‍ ഒ​രു ക​ണ്ണ​ട​യും മാ​ല​യു​മൊ​ക്കെ അ​യാ​ള്‍​ക്ക് ചാ​ര്‍​ത്തു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ത​ഗ്ഗി​ല്‍ ചെ​യ്യാ​റ്. ഇ​ത്ത​ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ ആ ​മാ​ല​യും കൂ​ളിം​ഗ് ഗ്ലാ​സും അ​ണി​ഞ്ഞി​ട്ടു​ള്ള ആ​ളാ​ണ് മാ​മു​ക്കോ​യ. ആ ​പേ​ര് ഓ​ര്‍​ക്കു​മ്പോ​ള്‍ ത​ന്നെ സി​നി​മാ പ്രേ​മി​ക​ളു​ടെ​യൊ​ക്കെ മു​ഖ​ത്ത് ഒ​രു ചി​രി​പ​ട​രും. അ​ദ്ദേ​ഹം പ​റ​ഞ്ഞ് ഫ​ലി​പ്പി​ച്ച വാ​ച​ക​ങ്ങ​ള്‍ മ​ന​സി​ലോ​ടി​യെ​ത്തു​ക​യും ചെ​യ്യും. 450ല്‍ ​അ​ധി​കം ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ന​മ്മ​ളെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ചി​ട്ടു​ണ്ട് ഈ ​വ​ലി​യ ന​ട​ന്‍. ഇ​വ​യി​ല്‍ പ​ല​തും തി​ര​ക്ക​ഥ​യി​ലു​ള്ള​വ ആ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും മ​ല​യാ​ളി​യെ മാ​മു​ക്കോ​യ ചി​രി​പ്പി​ച്ചു. നാ​ടോ​ടി​ക്കാ​റ്റി​ലെ ഗ​ഫൂ​ര്‍ കാ ​ദോ​സ്തു​മാ​യി ച​ങ്ങാ​ത്തം കൂ​ടാ​ത്ത മ​ല​യാ​ളി​യു​ണ്ടാ​കി​ല്ല. മ​റു​ക​ര​യി​ലെ​ത്തി​ക്ക​മെ​ന്നും പ​റ​ഞ്ഞ് നാ​യ​ക​നെ​യും കൂ​ട്ടു​കാ​ര​നെ​യും പ​റ്റി​ച്ച ഗ​ഫൂ​ര്‍ ന​മു​ക്ക് ച​തി​യ​നാ​യി​ട്ട​ല്ല അ​നു​ഭ​വ​പ്പെ​ട്ട​ത് എ​ന്ന​തോ​ര്‍​ക്കു​ക. ക​ണ്‍​കെ​ട്ടി​ലെ കീ​ലേ​രി അ​ച്ചു​വും അ​തു​പോ​ലെ ത​ന്നെ ന​മ്മു​ടെ…

Read More

ന​ട​ൻ മാ​മു​ക്കോ​യ അ​ന്ത​രി​ച്ചു

  കോ​ഴി​ക്കോ​ട്: ന​ട​ൻ മാ​മു​ക്കോ‌​യ(76) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് ഉച്ചയ്ക്കായിരുന്നു അ​ന്ത്യം. ക​ഴി​ഞ്ഞ ദി​വ​സം കാ​ളി​കാ​വ് പൂ​ങ്ങോ​ട് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് മാ​മു​ക്കോ​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ല​യാ​ള​ച​ല​ച്ചി​ത്ര​രം​ഗ​ത്തെ പ്ര​മു​ഖ ഹാ​സ്യ​ന​ട​നാ​യ മു​ഹ​മ്മ​ദ് എ​ന്ന മാ​മു​ക്കോ​യ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​ന്നും പ്രേ​ക്ഷ​ക​മ​ന​സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​വ​യാ​ണ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം നാ​ട​ക​രം​ഗ​ത്തു നി​ന്നു​മാ​ണ് സി​നി​മ​യി​ൽ എ​ത്തി​യ​ത്. 1946 ൽ ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ണ്ടി​യി​ൽ മ​മ്മ​ദി​ന്‍റെ​യും ഇ​മ്പ​ച്ചി ആ​യി​ഷ​യു​ടേ​യും മ​ക​നാ​യി ജ​നി​ച്ച മാ​മു​ക്കോ‌‌​യ​യു‌​ടെ​ കോ​ഴി​ക്കോ​ട​ൻ ‍സം​ഭാ​ഷ​ണ​ശൈ​ലി വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 1979 ൽ ​നി​ല​മ്പൂ​ർ ബാ​ല​ൻ സം​വി​ധാ​നം ചെ​യ്ത അ​ന്യ​രു​ടെ ഭൂ​മി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മാ​മു​ക്കോ‌​യ മ​ല​യാ​ള​സി​നി​മ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് ചെ​റു​തും വ​ലു​തു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ. സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്ര​ങ്ങ​ളി​ൽ മാ​മു​ക്കോ​യ എ​പ്പോ​ഴും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. നാ​ടോ​ടി​ക്കാ​റ്റ് എ​ന്ന ചി​ത്ര​ത്തി​ലെ…

Read More

ദി​ലീ​പ്, വി​ജ​യ് ബാ​ബു പ്ര​ശ്‌​ന​ങ്ങ​ൾ സി​നി​മ​യ്ക്ക് ന​ല്ല​ത​ല്ലെന്ന് മാമുക്കോയ

ഉ​ത്ത​രേ​ന്ത്യ​യി​ലൊ​ക്കെ ഒ​രു​പാ​ട് ആ​ക്ര​മ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ണ്ടി​ല്ലേ ഡ​ല്‍​ഹി​യി​ലെ പ്ര​ശ്‌​നം. ഒ​രു വൃ​ന്ദാ കാ​രാ​ട്ട​ല്ലാ​തെ ഇ​ന്ത്യ​യി​ല്‍ നി​ന്ന് വേ​റെ ആ​രെ​ങ്കി​ലും സം​സാ​രി​ച്ചി​ട്ടു​ണ്ടോ? അ​വ​ര് പോ​യി, വി​ഷ​യ​മാ​യി, ത​ട​ഞ്ഞുനി​ര്‍​ത്തി… അ​ത് ശ്ര​ദ്ധ​യി​ല്‍ വ​ന്നു. ദി​ലീ​പ്, വി​ജ​യ് ബാ​ബു പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും സി​നി​മ​യ്ക്ക് ന​ല്ല​ത​ല്ല. പ​ക്ഷെ എ​ന്താ ചെ​യ്യാ… ചി​ല കാ​ര്യ​ങ്ങ​ളൊ​ക്കെ ഇ​ങ്ങ​നെ പൊ​ളി​ഞ്ഞ് പു​റ​ത്താ​കും. അ​ത് ച​ര്‍​ച്ച​യാ​കും. വീ​ട്ടി​ല്‍ ഇ​ട​യ്ക്ക് പ​റ​യും, സി​നി​മാ​ക്കാ​രൊ​ക്കെ ഇ​ങ്ങ​നെ​യാ​ണ്…​അ​വി​ടെ​യാ​ണ് ഒ​രു വി​ഷ​മം. അ​ത് സ്വാ​ഭാ​വി​ക​മാ​ണ്. വി​ജ​യ് ബാ​ബു എ​നി​ക്ക് പ​രി​ച​യ​മു​ള്ള ആ​ളാ​ണ്, പ്രൊ​ഡ്യൂ​സ​റാ​ണ്. അ​യാ​ളു​ടെ ഒ​രു​പാ​ട് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.-മാ​മു​ക്കോ​യ

Read More

ക​ല്യാ​ണ​ത്തി​ന് ക​ത്ത് അ​ടി​ക്കാ​നോ ചെ​രി​പ്പു മേ​ടി​ക്കാ​നോ പോ​ലും കാശില്ലാതിരുന്ന കാലം; സ്ത്രീധനത്തെക്കുറിച്ചും വിവാഹ നാളുകളെക്കുറിച്ചും ഓർത്തെടുത്ത് മാമുക്കോയ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​യ മാ​മു​ക്കോ​യ അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും ഭാ​ര്യ​യെ​ക്കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. സു​ഹ്റ​യാ​ണ് മാ​മു​ക്കോ​യ​യു​ടെ ഭാ​ര്യ. സു​ഹ്റ​യെ വി​വാ​ഹം ക​ഴി​ച്ച ഓ​ര്‍​മ​ക​ള്‍ ആ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. ത​ന്‍റെ അ​ടു​ത്ത് കാ​ശ് പോ​ലും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്താ​യി​രു​ന്നു സു​ഹ്റ​യു​മാ​യു​ള്ള വി​വാ​ഹ​മെ​ന്നാ​ണു മാ​മു​ക്കോ​യ പ​റ​ഞ്ഞ​ത്. എ​ന്‍റെ വീ​ടി​ന​ടു​ത്ത് ത​ന്നെ​യാ​ണ് ഭാ​ര്യ​യു​ടെ​യും വീ​ട്. ഭാ​ര്യ​യു​ടെ പി​താ​വി​നു മ​ര​ക്ക​ച്ച​വ​ട​മാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ പി​താ​വ് മ​രി​ച്ച്‌ എ​ട്ടു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മ​ക​ള്‍​ക്ക് വി​വാ​ഹ പ്രാ​യ​മാ​യ​ത്. അ​ന്നു പൈ​സ​യും പൊ​ന്നും ഒ​ന്നു​മി​ല്ല, എ​നി​ക്ക് ആ​ളെ ഒ​ന്നു കാ​ണ​ണം എ​ന്ന് മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ പെ​ണ്ണ് ക​ണ്ടു. ഇ​ഷ്ട​മാ​യെ​ന്ന് അ​വ​ളു​ടെ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. അ​വ​രുടെയടു​ത്തും പൈ​സ​യി​ല്ല, എ​ന്‍റെയടു​ത്തും ഇ​ല്ല. അ​പ്പോ​ള്‍ എ​നി​ക്കി​തു മാ​ച്ച്‌ ആ​വു​മെ​ന്ന് തോ​ന്നി. ക​ല്യാ​ണ​ത്തി​ന് ക​ത്ത് അ​ടി​ക്കാ​നോ ചെ​രി​പ്പു മേ​ടി​ക്കാ​നോ പോ​ലും പൈ​സ ഇ​ല്ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ അ​ടു​ത്തേ​ക്കാ​ണ് ക​ല്യാ​ണ​ത്തി​ന്…

Read More

അവന്‍ പറഞ്ഞപ്പോ ഒരു രസത്തിന് കൂടിയെന്നേയുള്ളൂ, അവനിത് ഒരു ഭ്രാന്ത് പോലെയാ! തന്റെ തന്നെ കഥാപാത്രങ്ങളുടെ ഡബ്‌സ്മാഷുമായി വീണ്ടും ചിരിപ്പിച്ച് മമ്മൂക്കോയ; വീഡിയോ വൈറല്‍

മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് മമ്മൂക്കോയ എന്നത്. കോഴിക്കോടന്‍ ഭാഷയിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും മലയാളി മനസില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തി. യഥാര്‍ത്ഥ കലാകാരന്‍. ഇങ്ങനെയുള്ള മാമുക്കോയ ഇപ്പോഴിതാ പുതു തലമുറയുടെ ഹരമായ ഡബ്‌സ്മാഷിലൂടെയും തന്റെ ആരാധകരുടെ മുമ്പില്‍ എത്തിയിരിക്കുന്നു. തന്റെ തന്നെ ചില കഥാപാത്രങ്ങളുടെ മാനറിസങ്ങളും സംഭാഷണങ്ങളും പുനരവതരിപ്പിക്കുന്ന മമ്മൂക്കോയയുടെ ഡബ്‌സ്മാഷ് വിഡിയോകള്‍ സോഷ്യല്‍മീഡിയയിലും ഇപ്പോള്‍ ഹിറ്റായിക്കഴിഞ്ഞു. ‘ചെറുമകനോടൊപ്പം മമ്മൂക്കോയയുടെ രസികന്‍ ഡബ്‌സ്മാഷ് വിഡിയോ’ എന്ന തലക്കെട്ടിലാണ് വീഡിയോകള്‍ പ്രചരിക്കുന്നതെങ്കിലും വീഡിയോയിലുള്ളത് കൊച്ചുമകനല്ല, കസിന്റെ മകനാണെന്ന് അദ്ദേഹം തന്നെ തിരുത്തി. ‘വീഡിയോയിലുള്ളത് ചെറുമകനല്ല. എന്റെ കസിന്റെ മകനാണ്. എന്റെ കൂടെ എപ്പോഴും ഉണ്ടാകും. അവന്‍ പറഞ്ഞപ്പോ ഒരു രസത്തിന് കൂടിയെന്നേയുള്ളൂ. അവനിത് ഒരു ഭ്രാന്ത് പോലെയാ. അല്ലാതൊന്നുമില്ല. എന്റെ ചെറു മകളുടെ കൂടെയും ഇതു പോലെ ചിലത് ചെയ്തിട്ടുണ്ട്’. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് മമ്മൂക്കോയ പറഞ്ഞു.…

Read More

നല്ല നേതാക്കളില്ലാത്തതാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ പെരുകാന്‍ കാരണം! കൊല്ലുമ്പോള്‍ നാല്‍പ്പതും അമ്പതും വെട്ടു വെട്ടാതെ രണ്ടോ മൂന്നോ വെട്ടില്‍ തീര്‍ക്കണം; രാഷ്ട്രീയ കൊലപാതകങ്ങളെ പരിഹസിച്ച് മാമുക്കോയ

കേരളത്തില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ചലച്ചിത്രതാരം മാമുക്കോയ രംഗത്ത്. സംസ്ഥാനത്ത് നല്ല നേതാക്കളില്ലാത്തതാണ് രാഷ്ട്രീയകൊലപാതകങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാഷ്ട്രീയകൊലപാതകങ്ങളില്‍ ഭൂരിഭാഗം ഇരകളും പാര്‍ട്ടിപ്രവര്‍ത്തകരാണ്. നേതാക്കള്‍ എപ്പോഴും സുരക്ഷിതരാണ്. രാഷ്ട്രീയനേതാക്കള്‍ അക്രമിക്കപ്പെടാത്തതു കൊണ്ടാണ് കേരളത്തില്‍ കൊലപാതകങ്ങള്‍ ഏറുന്നതെന്നും മാമുക്കോയ പറഞ്ഞു. പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. അതിനൊക്കെ വെട്ടാനും കൊല്ലാനും നില്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നും മാമുക്കോയ പറഞ്ഞു. രാഷട്രീയത്തിന്റെ പേരില്‍ നടത്തുന്ന ഈ ആക്രമങ്ങള്‍ കുറയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്ലുമ്പോള്‍ നാല്‍പ്പതും അമ്പതും വെട്ടു വെട്ടാതെ രണ്ടോ മൂന്നോ വെട്ടില്‍ തീര്‍ക്കണമെന്നും മാമുക്കോയ പരിഹസിച്ചു. നമ്മള്‍ പരസ്പരം വെട്ടി മരിക്കാനുള്ളവരല്ല. സ്നേഹത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ഒന്നിച്ച് ജീവിച്ച് മരിക്കാനുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

Read More