ആ ബന്ധത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത് അപ്പോഴാണ് ! അമ്മയെക്കുറിച്ച് വാചാലയായി മംമ്ത മോഹന്‍ദാസ്…

മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മംമ്ത മോഹന്‍ദാസ്. നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഗായിക കൂടിയാണ് താരം.

ഇതു കൂടാതെ അതിജീവനത്തിന്റെ ഒരു മാതൃകയായും മംമ്ത മലയാളികള്‍ക്കു മുമ്പില്‍ നിലകൊള്ളുന്നു. കാന്‍സറിനെ അതിജീവിക്കാന്‍ മമ്ത പിന്നിട്ട വഴികള്‍ ഏവര്‍ക്കും പ്രചോദനമാണ്.

കാന്‍സറിനെതിരായ പോരാട്ടത്തില്‍ തനിക്ക് കരുത്തായത് അമ്മയാണെന്ന് തുറന്നു പറയുകയാണ് താരമിപ്പോള്‍. കഴിഞ്ഞ ദിവസം സരിഗമപ ലിറ്റില്‍ ചാമ്പ്സില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മംമ്ത മനസ് തുറന്നത്.

പരിപാടിയിലെ മത്സരാര്‍ത്ഥിയായ അവനിയും മംമ്തയെ പോലെ കാന്‍സറിനെതിരെ പോരാടിയ കുട്ടിയാണ്. അവനിയുടെ പാട്ട് കേട്ടതിന് പിന്നാലെ സംസാരിക്കുകയായിരുന്നു മംമ്ത.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ എല്ലാ പോരാട്ടത്തിലും മോശം സമയത്തും പ്രതിസന്ധികളിലും ഒക്കെ കൂടെ നിന്നത് എന്റെ അമ്മയാണ്.

അതേസമയം തന്നെ അസുഖത്തിന് മുന്‍പ് തങ്ങളുടെ ബന്ധത്തിന് താന്‍ അത്രമേല്‍ മൂല്യം കൊടുത്തിരുന്നില്ല എന്ന് തോന്നുന്നു. എന്നാല്‍ രോഗത്തോടുള്ള പോരാട്ടത്തിനിടെയാണ് ആ ബന്ധത്തിന്റെ യഥാര്‍ത്ഥ മൂല്യം താന്‍ തിരിച്ചറിയുന്നത്.

അവനിയെപ്പോലെ തന്നെ അവനിയുടെ കുടുംബത്തിനും ഒരു പ്രശംസ കൊടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ സമയത്തു നമ്മളെ കെയര്‍ ചെയ്യുന്നവരും ഒട്ടേറെ സങ്കടങ്ങളില്‍ കൂടെ കടന്നു പോകും.

ചിലപ്പോള്‍ അമ്മയെ സമാധാനിപ്പിക്കാനായി നമ്മള്‍ അങ്ങോട്ട് ധൈര്യം കൊടുത്തിരിക്കും. അവനിയെക്കാള്‍ കൈയ്യടി മോളുടെ അമ്മക്കാണ് കൊടുക്കുന്നതെന്നും ഇങ്ങനെ കുട്ടിയെ തങ്ങള്‍ക്കായി തന്നതിനാണ് ആ നന്ദിയെന്നും മംമ്ത പറയുന്നു.

കാഴ്ചക്കാരെ വികാരഭരിതരാക്കുന്നതായിരുന്നു മംമ്തയുടെ വാക്കുകള്‍. മിഴിയില്‍ നിന്നും മിഴിയിലേക്ക് എന്ന ഗാനമാണ് അവനി പാടിയത്. പാട്ട് കേട്ട മംമ്ത പറഞ്ഞത് അവനി തന്നെ വേറൊരു ലോകത്തേക്ക് കൊണ്ട് പോയി എന്നായിരുന്നു.

എന്തൊരു മനോഹരമായ ശബ്ദമാണ്. എന്നോട് ആരോ പറഞ്ഞു, മോളുടെ ഏറ്റവും വലിയ പേടി ശബ്ദം നഷ്ടമാകുമോ എന്നായിരുന്നു എന്ന്. അതുപോലെ പോയ ശബ്ദം തിരിച്ചു വന്നു എന്നൊക്കെ.എന്തായാലും തിരിച്ചു കിട്ടിയ ശബ്ദം മനോഹരമായിട്ടുണ്ടെന്നും ഗായികയെ അഭിനന്ദിച്ചു കൊണ്ട് മംമ്ത പറഞ്ഞു.

അവനിയുടെ ജീവിതം പ്രശംസ അര്‍ഹിക്കുന്നത് തന്നെയാമെന്നും സ്വന്തം പോരാട്ടത്തിനിടയിലും ഇവിടെ വരെ എത്തിയ അവനി തനിക്കും ഒരു പ്രചോദനമാണെന്നാണ് മംമ്ത പറഞ്ഞു. ഇതിന് അവനി നല്‍കിയ മറപടി, തന്റെ പ്രചോദനം മംമ്ത ആണെന്നായിരുന്നു.

അവനി എല്ലാവരേക്കാളും പക്വതുള്ള കുട്ടിയാണെന്ന് താന്‍ കേട്ടുവെന്നും ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങള്‍ ആണ് അവനിയെ അങ്ങനെ ആക്കിയതെന്നും പറഞ്ഞ മംമ്ത ഈ യാത്ര തന്നെയാണ് അവനിയ്ക്കുള്ള ഏറ്റവും വലിയ അനുഭവമെന്നും പറഞ്ഞു.

Related posts

Leave a Comment