പ​ര​സ്യ​ശാ​സന;​ സുധാകരപക്ഷത്തു നിന്ന് മറുചേരിയിലേക്ക് മുൻ സ്തുതിപാഠകരുടെ ചാട്ടം; പു​ന്ന പ്ര​യി​ലെ വി.​എ​സ് ക്യാ​മ്പു​ക​ളിൽ ആഹ്ലാദം


അ​മ്പ​ല​പ്പു​ഴ : ജി.​സു​ധാ​ക​ര​നെ സി ​പി എം ​സം​സ്ഥാ​ന നേ​തൃ​ത്വം പ​ര​സ്യ​മാ​യി ശാ​സി​ച്ച​തോ​ടെ സു​ധാ​ക​ര പ​ക്ഷ​ത്തു നി​ന്ന് മ​റു​ചേ​രി​യി​ലേ​ക്ക് ചാട്ടം തു​ട​ങ്ങി.

ഇ​വ​ർ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും സു​ധാ​ക​ര​നെ പു​ക​ഴ്ത്തി പാ​ടി ന​ട​ന്ന വ​രാ​യി​രു​ന്നു. ന​ട​പ​ടി വ​ന്ന​തോ​ടെ മു​ൻ പ്ര​വ​ർ​ത്ത​ന രീ​തി​യെ ചോ​ദ്യം ചെ​യ്ത് എ​ച്ച്സ​ലാം എം.​എ​ൽ.​എ ക്കു ​മു​ൻ തൂ​ക്ക​മു​ള്ള അ​മ്പ​ല​പ്പു​ഴ ഏ​രി​യാ ക​മി​റ്റി​യു​ടെ കൂ​ടെ​യാ​ണെ​ന്നു വ​രു​ത്താ​നാണു പെ​ടാ​പ്പാ​ട് ന​ട​ത്തു​ന്ന​ത്.

ഒപ്പം നിന്നവർ
ക​ഴി​ഞ്ഞ നി​യ​മാ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ സു​ധാ​ക​ര​ന് സീ​റ്റ് നി​ഷേ​ധി​ച്ച​പ്പോ​ഴും അ​തി​ന് മു​മ്പും പ​ല കാ​ര്യ​ങ്ങ​ൾ സാ​ധി​ക്കാ​ൻ സ്തു​തി പാ​ഠ​ക​രാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ മ​ല​ക്കം​മ​റി​ഞ്ഞി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ആ​ല​പ്പു​ഴ​യു​ടെ വ​ട വ്യ​ക്ഷ​മാ​യി​രു​ന്ന ജി.​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യി​ൽ ഒ​ന്നു​മ​ല്ലാ​താ​യി തീ​രു​ന്ന​തി​ന്‍റെ ആ​ഹ്ളാ​ദം ഏ​റ്റ​വും കൂ​ടു​ത​ൽ പ​ങ്കു വയ്ക്കു​ന്ന​ത് പു​ന്ന പ്ര​യി​ലെ വി.​എ​സ് ക്യാ​മ്പു​ക​ളി​ലാ​ണ്.

വി.​എ​സ് അ​ച്ചു​താ​ന്ദ​ന്‍റെ സ്വ​ന്തം നാ​ടാ​യ പു​ന്ന പ്ര​യി​ലെ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളെ​യും ഒ​രു കാ​ല​ത്ത് പി​ണ​റാ​യി പ​ക്ഷ​ത്ത് എ​ത്തി​ക്കാ​ൻ അ​ര​യും ത​ല​യും മു​റു​ക്കി അ​ങ്ക​ത്തി​നി​റ​ങ്ങി​യ​ത് സു​ധാ​ക​ര​നാ​യി​രു​ന്നു.

അ​ത് വി​ജ​യം കാ​ണു​ക​യും ചെ​യ്ത​തോ​ടെ പു​ന്ന പ്ര ​യി​ൽ വി.​എ​സി​ന് ജ​യ് വി​ളി​ക്കാ​ൻ ആ​ളി​ല്ലാ​തെ​യാ​യി. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലും വി.​എ​സ് എ​ന്ന പോ​രാ​ളി​യെ ഒ​തു​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം ക​ള​രി​യി​ലി​റ​ക്കി​യ​ത് സു​ധാ​ക​ര​നെ​യാ​യി​രു​ന്നു.

ആ ​സ​മ്മേ​ള​ന വേ​ദി​യി​ൽ നി​ന്ന് വി.​എ​സ് ഇ​റ​ങ്ങി പോ​യ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ദ്യ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ അ​ട​ക്കം ആ​ഴ്ച​ക​ളോ​ള​മാ​ണ് ഈ ​വാ​ർ​ത്ത ആ​ഘോ​ഷ​മാ​ക്കി​യ​ത്.

പാർട്ടിക്കു വഴങ്ങി..
അ​ന്ന് പി​ണ​റാ​യി പ​ക്ഷ​ത്തി​ന്‍റെ ച​ങ്കാ​യി​രു​ന്നു ജി.​സു​ധാ​ക​ര​നെ​ന്ന ക​രു​ത്ത​നാ​യ നേ​താ​വ്. ആ ​നേ​താ​വ് ചി​റ​കി​ന​ടി​യി​ൽ വെ​ച്ച് വ​ള​ർ​ത്തി വ​ലു​താ​ക്കി​യ യു​വ നേ​തൃ​നി​ര തി​രി​ഞ്ഞ​തോ​ടെ പാ​ർ​ട്ടി​ക്കു വ​ഴ​ങ്ങി മു​ന്നോ​ട്ടു പോ​കു​ക മാ​ത്ര​മാ​ണ് ഇ​നി ഈ ​നേ​താ​വി​ന്‍റെ മു​ന്നി​ലു​ള്ള​ വഴി.

ഈ ​തി​രി​ച്ച​റി​വ് പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളി​ലും വ്യാ​പി​ച്ച​തോ​ടെ മ​റു ക​ണ്ടം ചാ​ടു​ക മാ​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ​യും സു​ര​ക്ഷ എ​ന്ന​താ​ണ് ഇ​തു വ​രെ സ്തു​തി പാ​ടി​ന​ട​ന്ന വ​രു​ടെ​യും തീ​രു​മാ​നം.

Related posts

Leave a Comment