പത്തു തലയാ ഇവന്…തനി രാവണന്‍ ! വാട്‌സ് ആപ്പ് വഴി ഭിക്ഷയാചിച്ച യുവാവിനെ ദുബായ് പോലീസ് പൊക്കി…

പലതരം ഭിക്ഷക്കാരെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വാട്‌സ്ആപ്പ് വഴി ഭിക്ഷചോദിക്കുന്ന ഒരാളെക്കുറിച്ച് ഒട്ടുമിക്കവരും ആദ്യമായാവും കേള്‍ക്കുക.

വാട്‌സ്ആപ്പ് വഴി ഭിക്ഷയാചിച്ച അറബ് പൗരനെയാണ് ഇപ്പോള്‍ ദുബായ് പോലീസ് പൊക്കിയിരിക്കുന്നത്. അറസ്റ്റിലായ ആളുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഓണ്‍ലൈനിലൂടെ ലഭിക്കുന്ന സഹായ അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുതെന്നും അവ തട്ടിപ്പിനുള്ള ശ്രമമാകാന്‍ സാധ്യതയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.

ദുരിതകഥകളും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ച് പണം വാങ്ങുന്ന പ്രവണതകള്‍ റമദാന്‍ മാസത്തില്‍ കൂടുതലാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

റമദാന്‍ ആരംഭം മുതല്‍ ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയാണ് യുഎഇയില്‍ അധികൃതര്‍ സ്വീകരിക്കുന്നത്. സംഘടിത ഭിക്ഷാടനവും ഭിക്ഷാടനത്തിനായി പ്രൊഫഷണല്‍ സംഘങ്ങളുടെ പ്രവര്‍ത്തനവും കുറ്റകരമാണെന്നും വലിയ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഭിക്ഷാടനത്തിനായി വിദേശത്ത് നിന്ന് ആളുകളെ എത്തിക്കുന്നവര്‍ക്ക് 1,00,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Related posts

Leave a Comment