മാ​ന്നാ​റി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് നി​ര​ക്ക് ഉ​യ​രു​ന്നു; പൊതുജനം ആശങ്കയിൽ


മാ​ന്നാ​ർ: മാ​ന്നാ​റി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് നി​ര​ക്ക് ഉ​യ​രു​ന്നു പൊ​തു ജ​നം ആ​ശ​ങ്ക​യി​ൽ കോ​വി​ഡ് 19 ര​ണ്ടാം ത​രം​ഗം കേ​ര​ള​ത്തി​ൽ താ​ണ്ഡ​വം ആ​ടു​മ്പോ​ൾ മാ​ന്നാ​റി​ലും പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ വ​ലി​യ ആ​ശ​ങ്ക​യി​ൽ ആ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ഒ​രു സ്ത്രീ ​കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​പെ​ടു​ക​യും ചെ​യ്ത സ്ഥ​ല​മാ​ണ് മാ​ന്നാ​ർ.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ക്കൊ​ണ്ട് ന​ട​ത്തു​ന്ന ക​ല്യാ​ണം, നി​ശ്ച​യം വീ​ടി​ന്റെ ഗൃ​ഹ പ്ര​വേ​ശ​നം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളി​ൽ കൂ​ടു​ന്ന വ​ലി​യ ജ​ന​ക്കൂ​ട്ടം രോ​ഗ വ്യാ​പ​ന​ത്തി​ന് ഒ​രു കാ​ര​ണ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച 32,ശ​നി​യാ​ഴ്ച 42, ഇ​ങ്ങ​നെ യാ​ണ് പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ടെ എ​ണ്ണം.

ക്വാ​റ​ന്‍റൈ​നി​ലും ആ​ളു​ക​ൾ ഉ​ണ്ട്. പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ ഇ​നി​യും വ​രാ​നു​ള്ള​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​നി വ​രാ​നു​ള്ള ഫ​ല​ങ്ങ​ളി​ലും പോ​സി​റ്റീ​വ് നി​ര​ക്ക് വ​ർ​ധി​ക്കു​ക​യാ​ണ് എ​ങ്കി​ൽ ഒ​രു പ്രാ​ദേ​ശി​ക ലോ​ക്ക് ഡൗ​ണി​ന് പോ​ലും മാ​ന്നാ​റി​ൽ സാ​ധ്യ​ത ഏ​റെ​യാ​ണ്.​

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ആ​കെ അ​വ​ഗ​ണി​ച്ചു കൊ​ണ്ട് ന​ട​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ കൂ​ട്ടം കൂ​ട​ലും മ​റ്റ് പ​രി​പാ​ടി​ക​ളും ഒ​ക്കെ ത​ന്നെ കു​റ​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഈ ​മ​ഹാ​മാ​രി​യെ ഒ​രു പ​രി​ധി വ​രെ പി​ടി​ച്ചു കെ​ട്ടാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.​പോ​സി​റ്റീ​വ് നി​ര​ക്ക് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​രി​​ക്കു​ക​യാ​ണ് മാ​ന്നാ​റി​ൽ.

ഇ​നി വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ആ​ളു​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി ഉ​ൾ​പ്പ​ടെ സ്വീ​ക​രി​ച്ചു മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment