പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം ! ഫേസ്ബുക്കില്‍ ഇങ്ങനെ കമന്റിട്ട യുവാവ് പിടിയില്‍…

പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട യുവാവ് അറസ്റ്റിലായി. പയിമ്പ്ര ഗോവിന്ദപുരിയില്‍ പ്രജിലേഷ് (34) ആണ് ചേവായൂര്‍ പോലീസിന്റെ പിടിയിലായത്.

‘പോലീസിനെ ഒന്നും ചെയ്യരുത്, അവന്റെ മക്കള്‍ പുറത്തിറങ്ങും വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അതല്ലാതെ അതൊരു വഴിയും ഇല്ല.’ എന്നായിരുന്നു ഇയാളുടെ കമന്റ്.

ഈ കമന്റ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related posts

Leave a Comment