ഇവനെയൊക്കെ എന്തുചെയ്യണം? 22കാരിയായ ഭാര്യയെ അമ്മാവന് കാഴ്ചവച്ച യുവാവ് പിടിയില്‍; പുറത്ത് പറയരുതെന്ന് ഭര്‍ത്താവിന്റെ ഭീഷണിയും

fuckingഹൈദരാബാദ്: സ്വന്തം ഭാര്യയെ അമ്മാവന് കാഴ്ചവച്ച യുവാവിനെ അറസ്റ്റു ചെയ്തു. ഹൈദരാബാദിലെ സന്തോഷ് നഗര്‍ സ്വദേശിയായ മുസമ്മില്‍ മുബീനാണ് പിടിയിലായത്. മാര്‍ച്ച് ആറിനാണ് മുബീന്‍ തന്റെ ഭാര്യയായ 22കാരിയെ അമ്മാവന് കാഴ്ചവച്ചത്. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസെടുക്കുകയായിരുന്നു.

സംഭവദിവസം മുബീന്റെ സമ്മതത്തോടെ ഇയാളുടെ അമ്മാവന്‍ യുവതിയുടെ മുറിയില്‍ പ്രവേശിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട് വിട്ട യുവതി തന്റെ വീട്ടുകാരോട് വിവരം പറയുകയും അതിനുശേഷം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ആറു മാസം മുമ്പായിരുന്നു മുബീന്‍ യുവതിയെ വിവാഹം ചെയ്തത്. എന്നാല്‍ ഇയാള്‍ക്കു തൊഴിലൊന്നുമില്ലെന്ന് പിന്നെയാണ് മനസിലായതെന്ന് യുവതിയുടെ കുടുംബം പറയുന്നു. അമ്മാവന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത് പുറത്തു പറയരുതെന്ന് ഭര്‍ത്തൃവീട്ടുകാര്‍ പറഞ്ഞതായി യുവതി പറഞ്ഞു.

Related posts