സ്ഥാ​പ​ന​ത്തി​ലെ​ത്തി യു​വ​തി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച് പീ​ഡി​പ്പി​ച്ചു ! ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​യ്പ​യെ​ടു​പ്പി​ച്ച് കാ​ര്‍ വാ​ങ്ങി…

45കാ​രി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം അ​വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ത്ത ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍.

വെ​മ്പാ​യം ക​ന്യാ​കു​ള​ങ്ങ​ര ഷാ​ജി മ​ന്‍​സി​ലി​ല്‍ നി​ന്നും കൊ​ച്ചാ​ലും​മൂ​ട് സാ​ഹി​ന്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന എ ​അ​ന്‍​സ​ര്‍ (30)നെ​യാ​ണ് വ​ട്ട​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും അ​ന്‍​സ​ര്‍ ത​ട്ടി​യെ​ടു​ത്തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ന​ഗ​ര​ത്തി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തു​ന്ന യു​വ​തി​യു​മാ​യി മൂ​ന്നു വ​ര്‍​ഷം മു​ന്‍​പാ​ണ് അ​ന്‍​സ​ര്‍ സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്.

തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​ലെ​ത്തി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​തി​നി​ടെ യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി. ഇ​തു ഭ​ര്‍​ത്താ​വി​നെ അ​റി​യി​ക്കു​മെ​ന്നും പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി 19 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​വും പ​ല​ത​വ​ണ​യാ​യി 12 ല​ക്ഷ​ത്തോ​ളം രൂ​പ​യും കൈ​വ​ശ​പ്പെ​ടു​ത്തി.

യു​വ​തി​യെ​ക്കൊ​ണ്ട് വാ​യ്പ​യെ​ടു​പ്പി​ച്ച് അ​ന്‍​സ​ര്‍ 12 ല​ക്ഷ​ത്തി​ന്റെ കാ​റും വാ​ങ്ങി​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ശ​ല്യം സ​ഹി​ക്കാ​ന്‍ വ​യ്യാ​തെ വ​ന്ന​തോ​ടെ, യു​വ​തി പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment