കുറച്ച് കഞ്ചാവ്, കുറച്ച് എംഡിഎംഎ, പിന്നെ ക​ഞ്ചാ​വുചെ​ടി​യും; ല​ഹ​രിമ​രു​ന്നു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ആ​ശ്ര​മം ജം​ഗ്ഷ​നു സ​മീ​പം മേ​ത്തേ​ര്പ​റ​മ്പ് അ​ജ​യ് ജി​ത്ത്, അ​ഭി​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍​ഡ് സ്പെ​ഷൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ വി​ല്​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 3.5 ഗ്രാം ​എംഡിഎംഎ​യും 350 ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വുചെ​ടി​യും പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽനി​ന്ന് ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​എ​ൻ. ബി​ജു​ലാ​ൽ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​പി. സ​ജി​മോ​ൻ, എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ല​ക്സാ​ണ്ട​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്.​ ദി​ലീ​ഷ്, റ​ഹീം എ​സ്.​ആ​ർ, അ​ഗ​സ്റ്റി​ൻ ജോ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സി​ന്ധു, ഡ്രൈ​വ​ർ പ്ര​ദീ​പ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment