യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മര്‍ദ്ദിച്ചു ! മധ്യവയസ്‌കന് ദാരുണാന്ത്യം; കാസര്‍ഗോട്ടു നടന്ന സംഭവം ഇങ്ങനെ…

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ച മധ്യവയസ്‌കന്‍ മരണമടഞ്ഞു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്.

പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇയാളെ തല്ലുകയും തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെടുകയുമായിരുന്നു. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു യുവതി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Related posts

Leave a Comment