ഭര്‍ത്താവ് കാറില്‍ ജോലിയ്ക്കു പോകുന്നത് പിപിഇ കിറ്റ് ധരിച്ച് ! എന്നാല്‍ ഭര്‍ത്താവിന്റെ പണി അറിഞ്ഞപ്പോള്‍ ഭാര്യയുടെ കിളി പോയി; കണ്ണൂരില്‍ നടന്ന സംഭവം ഇങ്ങനെ…

പിപിഇ കിറ്റ് ധരിച്ച് എന്നും രാത്രിയില്‍ ഭര്‍ത്താവ് ജോലിയ്‌ക്കെന്നും പറഞ്ഞ് പുറത്തു പോയപ്പോള്‍ ഭാര്യ സംശയിച്ചില്ല. എന്നാല്‍ ഇരിട്ടി മുഴക്കുന്നു പറമ്പത്ത് കി പി മുബഷീറിനെ ജില്ലാ പോലീസ് ടീം പിടികൂടിയപ്പോള്‍ നാട്ടുകാരെല്ലാം ഞെട്ടി.

പയ്യോളിയിലെ നാല് കടകളില്‍ നടന്ന മോഷണത്തെപ്പറ്റിയുള്ള അന്വേഷണത്തിലാണ് പോലീസ് ഇന്‍സ്പെക്ടര്‍ പി എം അസദിന്റെ നേതൃത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് പിപിഇ കിറ്റ് ധരിച്ച പ്രതിയെ പോലീസ് പിടിച്ചത് എങ്ങനെയെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ പോലും മൂക്കത്ത് വിരല്‍ വെച്ചു.

എങ്ങനെയെന്നറിഞ്ഞാല്‍ നാട്ടുകാര്‍ പോലും മൂക്കത്ത് വിരല്‍വച്ചുപോകും. നേരത്തെ വയനാട് ഇരിട്ടി പാനൂര്‍ പയ്യന്നുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോഷണം നടത്തിയിട്ടുള്ള ആളാണ് മുബഷീര്‍ ചില കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വടകര കൊയിലാണ്ടി വളപ്പില്‍ നിന്ന് വിവാഹം കഴിക്കുകയും കൊയിലാണ്ടി ചേലിയയില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു പ്രതി.

പിപിഇ കിറ്റ് ധരിച്ച് സ്വന്തം കാറില്‍ മോഷണത്തിന് ഇറങ്ങുന്ന മുബഷീറിന്റെ തനി നിറം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും കുടുംബവും. മുബഷീര്‍ കള്ളന്‍ ആണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

രാത്രി മോഷണത്തിന് ഇറങ്ങും മുന്‍പ് മൊബൈല്‍ ഫോണ്‍ വീട്ടില്‍ വയ്ക്കും ചിക്കന്‍ സ്റ്റാളിലെ ജോലിക്ക് എന്നുപറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നത്.

വീട്ടിലെ ഫോണ്‍ ഭാര്യ ഉപയോഗിക്കുന്നത് കൊണ്ട് മുബഷീര്‍ ഒരിക്കലും രാത്രി കടടകളില്‍ കയറി എന്നതിന് തെളിവില്ലാതിരിക്കാനുള്ള സൂത്രമായിരുന്നു ഇത്.

ലൊക്കേഷന്‍ സൈബര്‍ സെല്‍ നോക്കിയാല്‍ വീട്ടില്‍ തന്നെയാവും കാണിക്കുക. ലോക്ക്‌ഡോണ്‍ വന്ന ശേഷമാണ് പിപിഇ കിറ്റ് ധരിച്ച് സുരക്ഷിതമായി മോഷ്ട്ടിക്കുക എന്ന തന്ത്രം മുബഷീര്‍ പയറ്റിയത്.

പലയിടങ്ങളിലും മോഷണം സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞെങ്കിലും അന്വേഷണത്തില്‍ പിപിഇ കിറ്റ് ധരിച്ചതുകൊണ്ട് മുബഷീറിനെ തിരിച്ചറിയാന്‍ സാധിച്ചില്ല.

എന്നാല്‍ നാലുവര്‍ഷം മുന്‍പ് വടകരയില്‍ ഇയാളെ മോഷണത്തിന് അറസ്റ്റ് ചെയ്തവര്‍ക്ക് മുബഷീറിനെ തിരിച്ചറിയാന്‍ കഴിഞ്ഞതാണ് ഇയാള്‍ക്ക് കുരുക്കായത്.

Related posts

Leave a Comment