ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന ശേഷം തീ കൊളുത്തി; ശംഭു ലാല്‍ എന്നയാളാണ് കൊലയാളിയെന്ന് പോലീസ്; ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാവുന്നു…

ഉദയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് തൊഴിലാളിയെ കൊന്നതിനു ശേഷം തീ കൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. കൃത്യം നടപ്പിലാക്കിയ ആള്‍ ഇതിനു ശേഷം ഓടി മറയുന്നതും വീഡിയോയില്‍ കാണാം.രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലുള്ള ഒരു ഹോട്ടലിന്റെ പരിസരത്തു നിന്ന് പകുതി കത്തിക്കരിഞ്ഞ നിലയില്‍ ഇന്നലെ ഒരു ശവശരീരം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളിയെ കൊല്ലുന്നയാള്‍ ലവ് ജിഹാദിനെതിരേ പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

ബംഗാളിലെ മാല്‍ഡ സ്വദേശിയായ അഫ്രാസുള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ കരാര്‍ ജോലിക്കാരനാണ് ഇയാള്‍. ശംഭു ലാല്‍ എന്നയാളാണ് കൊലയാളിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോയില്‍ കാണുന്നതും ഇയാളെ തന്നെയാണ്.സംഭവം വിശദമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ അറിയിച്ചു.ശംഭു ലാല്‍ മഴു ഉപയോഗിച്ച് തൊഴിലാളിയെ വെട്ടി വീഴ്ത്തുന്നതും അതിനു ശേഷം ശരീരത്ത് തീ കൊളുത്തുന്നതുമാണ് വീഡിയോയിലുള്ളത്.” ലവ് ജിഹാദ് അവസാനിച്ചില്ലെങ്കില്‍ ഒരോ ഇന്ത്യക്കാരനും ഇത്തരം കടുംകൈകള്‍ ചെയ്‌തേക്കും”ഇങ്ങനെയാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്.മൃതദേഹത്തിനടുത്ത് നിന്ന് മഴു കണ്ടെത്തിയിട്ടുണ്ട്.

Related posts