ഓരോരോ ഉടായിപ്പുകള്‍ ! സഹായധനം കിട്ടാന്‍ സ്വന്തം സഹോദരിയെ വധുവാക്കി സമൂഹവിവാഹത്തില്‍ താലിചാര്‍ത്തി യുവാവ്…

സഹായധനം കിട്ടാനായി സ്വന്തം സഹോദരിയെ വിവാഹം കഴിച്ച് യുവാവിന്റെ തട്ടിപ്പ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ നടന്ന സമൂഹവിവാഹത്തില്‍ പങ്കെടുത്താണ് യുവാവ് സ്വന്തം സഹോദരിയെത്തന്നെ കല്യാണം കഴിച്ചത്.

മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന പദ്ധതിയില്‍ നിന്ന് പണം ലഭിക്കുന്നതിനായായിരുന്നു യുവാവ് ഇങ്ങനെ ചെയ്തത്.

വിവാഹ പദ്ധതി അനുസരിച്ച് ഓരോ ദമ്പതികള്‍ക്കും 35,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇതിനുപുറമേ വീട്ടുപകരണങ്ങളും ഇവര്‍ക്ക് സമ്മാനിക്കും.

വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 20,000 രൂപ നിക്ഷേപിക്കുകയും 10,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്.

ഡിസംബര്‍ 11 ന് ഫിറോസാബാദിലെ തുണ്ട്ലയില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹിതരായ ദമ്പതികളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുണ്ട്ല ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിന്റെ പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഇവര്‍ക്ക് പുറമേ 51 ദമ്പതികളാണ് വിവാഹിതരായത്.

തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ഇയാളുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Related posts

Leave a Comment