ഇങ്ങനെയും ചിലര്‍ ! കല്യാണം ഉറപ്പിച്ചതിന് രക്ഷിതാക്കളെ വെടിവെച്ചു കൊല്ലാന്‍ പദ്ധതിയിട്ട യുവാവ് പിടിയില്‍; ആദ്യം വിചാരിച്ചത് വിഷം കൊടുത്ത് കൊല്ലാന്‍

ബംഗളൂരു: സ്വന്തം സമ്മതമില്ലാതെ ഉറപ്പിക്കുന്ന കല്യാണത്തിന് സമ്മതം മൂളേണ്ടി വരുന്ന നിരവധി പെണ്‍കുട്ടികള്‍ ഈ നാട്ടിലുണ്ട്. എന്നാല്‍ ഇവിടെ കഥ വ്യത്യസ്ഥമാണ്. പല പെണ്‍കുട്ടികളെ പ്രേമിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കല്യാണം തീരുമാനിച്ചതിന്റെ പേരില്‍ രക്ഷിതാക്കളെ കൊല്ലാന്‍ പദ്ധതിയിടുകയെന്നു വച്ചാല്‍ എന്താ ചെയ്യുക.

നിരവധി പെണ്‍കുട്ടികളെ ഒരേ സമയം പ്രേമിച്ച ഭരത്(25) യുവാവാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. ഇയാളെ ഈ ശീലത്തില്‍ നിന്നും പിന്തിരിപ്പിക്കാനായാണ് രക്ഷിതാക്കള്‍ ഇയാള്‍ക്ക് കല്യാണം തീരുമാനിച്ചത്. ഇതിനിടയില്‍ വാഹനമോഷണക്കേസുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് രക്ഷിതാക്കളെ വെടിവച്ചു കൊല്ലാന്‍ പദ്ധതിയിട്ടതു വെളിപ്പെടുത്തിയത്.

ഇയാളില്‍നിന്നു പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. അതു വിജയിക്കാത്തതിനാല്‍, ഇരുവരെയും വെടിവച്ചു കൊന്നശേഷം ജീവനൊടുക്കാനായിരുന്നു ആലോചനയെന്നും ഭരത് പറഞ്ഞു.

Related posts