ആ​ലു​വ പീ​ഡ​നം ! തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ പ്ര​തി പി​ടി​യി​ല്‍

ആ​ലു​വ​യി​ല്‍ അ​ന്യ​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​യു​ടെ ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ആ​ലു​വ ബാ​റി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ്. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല ചെ​ങ്ക​ല്‍ വ്‌​ളാ​ത്താ​ങ്ക​ര സ്വ​ദേ​ശി ക്രി​സ്റ്റി​ല്‍ (36) ആ​ണ് പി​ടി​യി​ലാ​യ​ത്. 2017ല്‍ ​വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ​തോ​ടെ​യാ​ണ് നാ​ട്ടി​ല്‍​നി​ന്ന് മു​ങ്ങി​യ​ത്. ഇ​യാ​ള്‍ നാ​ട്ടി​ല്‍ വ​ന്നി​ട്ട് ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മൃ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കു​ട്ടി​ക്കാ​ലം മു​ത​ലേ മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളും മൊ​ബൈ​ലും മോ​ഷ്ടി​ച്ചാ​യി​രു​ന്നു തു​ട​ക്കം. നാ​ട്ടി​ല്‍ ആ​രു​മാ​യും ച​ങ്ങാ​ത്ത​മി​ല്ല. വീ​ട്ടു​കാ​രു​മാ​യും അ​ടു​പ്പം കാ​ണി​ക്കാ​റി​ല്ല. ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​മ്പോ​ള്‍ വി​ല​ങ്ങൂ​രി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ക​ല്‍ പു​റ​ത്തി​റ​ങ്ങാ​റി​ല്ല. രാ​ത്രി​യി​ലാ​ണ് സ​ഞ്ചാ​രം. ആ​ലു​വ ചാ​ത്ത​ന്‍​പു​റ​ത്താ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ളാ​യ എ​ട്ടു വ​യ​സ്സു​കാ​രി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളെ ഉ​റ​ക്ക​ത്തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ്…

Read More

ആ​ലു​വ​യി​ല്‍ ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച് ‘ അ​തി​ഥി തൊ​ഴി​ലാ​ളി’ ! ത​ല​യ്ക്ക് കാ​ര്യ​മാ​യ പ​രി​ക്ക്

ആ​ലു​വ ചൊ​വ്വ​ര​യി​ല്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ചു. തു​മ്പാ​ല വീ​ട്ടി​ല്‍ ബ​ദ​റു​ദ്ദീ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ബി​ഹാ​ര്‍ സ്വ​ദേ​ശി മ​നോ​ജ് സാ​ഹു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ബ​ദ​റു​ദ്ദീ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്റെ വാ​തി​ല്‍ തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ലേ​ക്ക് ക​ട​ന്നു വ​ന്ന മ​നോ​ജ് സാ​ഹു മു​റ്റ​ത്ത് കി​ട​ന്ന മ​ര​ത്ത​ടി എ​ടു​ത്ത് ബ​ദ​റു​ദ്ദീ​നെ ആ​ക്ര​മി​ച്ചു. നാ​ട്ടു​കാ​ര്‍ പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പ്ര​തി​യെ പ്രേ​രി​പ്പി​ച്ച​ത് എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ്ര​തി മ​നോ​ജ് സാ​ഹു മാ​ന​സി​ക വൈ​ക​ല്യം നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു.

Read More

പോലീസുകാരി ലിംഗ പരിശോധന ആവശ്യപ്പെട്ടു ! ആലുവ പോലീസ് സ്‌റ്റേഷനു മുമ്പില്‍ പ്രതിഷേധ മാര്‍ച്ചുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്…

പോലീസുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയുടെ മാര്‍ച്ച്. ലൈംഗികാതിക്രമ പരാതി നല്‍കിയ ട്രാന്‍സ്‌ജെന്‍ഡറിന്റെ ലിംഗ പരിശോധന നടത്തണമെന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് മാര്‍ച്ച്. പ്രതിസ്ഥാനത്തുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം എന്നാണാവശ്യം. എന്നാല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം ആലുവ പോലീസ് തടഞ്ഞു. ലൈംഗിക അതിക്രമ പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിന്റെ ലിംഗ പരിശോധന വേണമെന്നായിരുന്നു പോലീസിന്റെ നിലപാട്. ലിംഗമാറ്റ ശസ്ത്രക്രിയ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നും പോലീസ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂട്ടായ്മ പോലീസ് സ്‌റ്റേഷലിലേക്ക് മാര്‍ച്ച് നടത്തിയത്.

Read More

താന്‍ ആദ്യമായി അഭിനയിച്ച സിനിമയുടെ ലൊക്കേഷനില്‍ നടനെ മരിച്ച നിലയില്‍ കണ്ടെത്തി ! ലൊക്കേഷനില്‍ എത്തിയത് 49 വര്‍ഷങ്ങള്‍ക്കു ശേഷം; ഏണസ്റ്റിനെയും കൊണ്ട്‌ ആലുവാപ്പുഴ പിന്നെയും ഒഴുകി…

കൊച്ചി: നടന്‍ അയ്യപ്പന്‍കാവ് പണിക്കശ്ശേരി പി.വി ഏണസ്റ്റിനെ (73) മരിച്ച നിലയില്‍ കണ്ടെത്തി. ആലുവാപ്പുഴയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏണസ്റ്റ് ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു നദി. ഈ ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍ ആലുവാപ്പുഴയായിരുന്നു. എ.വിന്‍സന്റ് ഒരുക്കിയ നദിയില്‍ നസീര്‍, ശാരദ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. നിരവധി സിനിമകളില്‍ ഏണസ്റ്റ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാന്‍സര്‍ ബാധിതനായിരുന്ന ഏണസ്റ്റ് അതുമൂലമുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ മണപ്പുറത്തെത്തിയ ഏണസ്റ്റ് കുളിക്കടവ് വഴി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. അദ്ദേഹത്തിനെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുക്ക് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ ശവസംസ്‌കാരം ചടങ്ങുകള്‍ നടക്കും.

Read More

പോലീസുകാരനും വനിതാ പോലീസും ദമ്പതികളേപ്പോലെ മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടു; ശീതീകരിച്ച റൂമില്‍ പിന്നെ നടന്നത്, ആലുവയില്‍ പ്രമുഖര്‍ ഞെട്ടിയത് ഇങ്ങനെ

ആലുവ പെരിയാര്‍ തീരത്തെ വമ്പന്മാരുടെ ചൂതാട്ടകേന്ദ്രമായ ക്ലബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപയുമായി പന്നി മലര്‍ത്തില്‍ ഏര്‍പ്പെട്ടിരുന്ന 21 പേര്‍ കുടുങ്ങി. പ്രമുഖ ആശുപത്രിയുടെ എംഡിയും സഹോദരനും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതായും റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തുവരും മുമ്പ് തന്നെ പ്രമുഖരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും രക്ഷപ്പെടുത്താനും വെളിയില്‍ നീക്കങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. സിനിമയെ വെല്ലുന്ന രീതിയില്‍ നടത്തിയ റെയ്ഡില്‍ പോലീസ് സംഘം കഌില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകളാണ്.! ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു ക്ലബ്ബില്‍ പോലീസ് തന്ത്രപരമായി പരിശോധന നടത്തിയത്. ക്ലബ്ബിലെ സന്നാഹങ്ങള്‍ കണ്ട് പോലീസുകാര്‍ വാ പൊളിച്ചു പോയെന്നാണ് വിവരം. ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ തുറക്കുന്ന ശീതീകരിച്ച മുറികളിലേക്ക് കടത്തിവിടുന്നത് റിസപ്ഷനിസ്റ്റാണ്. ഒരു ലക്ഷം രൂപ ഇവിടെ ഏല്‍പ്പിച്ചാലേ കളിക്കാര്‍ക്ക് പ്രവേശനം അനുവദിക്കു. അപകടം മണത്താല്‍ ബെല്‍ മുഴക്കി സെക്യൂരിറ്റി അകത്തേക്ക് സൂചന…

Read More