പൊന്നാശാനെ ചതിക്കല്ലേ…കാണേണ്ടതു പോലെ കാണാം ! മാസ്‌ക്കില്ലാതെ യുവതിക്കൊപ്പം കറങ്ങിയ ഇന്ത്യക്കാരനെ ദുബായ് പോലീസ് പൊക്കി; കൈക്കൂലി വാഗ്ദാനം ചെയ്ത യുവാവിന് പറ്റിയത്…

കോവിഡിനെതിരേ ലോകം ഒന്നാകെ പൊരുതുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടത് ഏതൊരാളുടെയും മൗലിക കര്‍ത്തവ്യമാണ്. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് മാസ്‌ക് ധരിക്കാതെ നടന്ന ഇന്ത്യന്‍ യുവാവിനെ ദുബായ് പോലീസ് പൊക്കി.

സന്ദര്‍ശക വീസയിലുള്ള ഇയാള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസിന് 3,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇയാള്‍ക്ക് ലഭിച്ചത് മൂന്ന് മാസം തടവ് ശിക്ഷയായിരുന്നു. മാത്രമല്ല ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഇന്ത്യക്കാരന് 5,000 ദിര്‍ഹം പിഴയും മൂന്നു മാസം ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും വിധിച്ചു.

ഈ വര്‍ഷം ഏപ്രിലില്‍ യുഎഇയില്‍ ദേശീയ അണുനശീകരണ യജ്ഞം നടക്കുമ്പോഴായിരുന്നു സംഭവം. ജബല്‍ അലി ഏരിയയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസാണ് 24കാരനായ ഇന്ത്യക്കാരനെ പിടികൂടിയത്.

ഒരു യുവതിയോടൊപ്പം ഹോട്ടലിന് പുറത്ത് നില്‍ക്കുകയായിരുന്ന യുവാവ്. രണ്ട് പേരും മാസ്‌ക് ധരിക്കുകയോ മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. പൊലീസുകാരന്‍ ഇരുവരെയും പിടികൂടി.

പുറത്ത് കാറ്റുകൊണ്ട് നടക്കാനിറങ്ങിയതെന്നായിരുന്നു യുവാവിന്റെ മറുപടി. മസാജ് നടത്തുന്ന സ്ത്രീയാണെന്നും 200 ദിര്‍ഹമിന് അവരെ യുവാവ് കൂട്ടിവന്നതുമാണെന്നും പറഞ്ഞു.

യുവതിയെ തിരിച്ചയക്കാന്‍ ടാക്‌സി കാത്തിരിക്കുമ്പോഴായിരുന്നു പൊലീസിന്റെ കണ്ണില്‍പ്പെട്ടത്.

തന്നെ വിട്ടയക്കാന്‍ കെഞ്ചിയ യുവാവ് പൊലീസുകാരന്‍ അതിന് സമ്മതിക്കാത്തപ്പോള്‍ 3,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു. 2,000 ദിര്‍ഹം അപ്പോള്‍ തന്നെ തരാമെന്നും ബാക്കി തുക വീട്ടിലെത്തിക്കാമെന്നുമായിരുന്നു യുവാവിന്റെ വാഗ്ദാനം.

ഇതേ തുടര്‍ന്ന് യുവാവിനെ ജബല്‍ അലി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസുകാരന്‍ മേലുദ്യോഗസ്ഥന് വിവരം കൈമാറിയതനുസരിച്ച് യുവാവിനെ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

എന്തായാലും ഇവിടുത്തേപ്പോലെ അവിടെയും കൈക്കൂലി നല്‍കി കാര്യം സാധിക്കാമെന്ന വിചാരിച്ച യുവാവിന് കിട്ടിയത് നല്ല മുട്ടന്‍ പണിയായിപ്പോയി.

Related posts

Leave a Comment