യൂ​ട്യൂ​ബ് ലൈ​വി​നി​ടെ വി​ദേ​ശ യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ച് യു​വാ​വ് ! ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ…

ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ യൂ​ട്യൂ​ബ​റാ​യ യു​വ​തി​യ്ക്ക് നേ​രെ യു​വാ​വി​ന്റെ അ​തി​ക്ര​മം. മും​ബൈ​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം.

സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ യു​വാ​വി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നു. പി​ന്നാ​ലെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ വൈ​കി​ട്ട് യു​വ​തി ലൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​ന്റെ അ​തി​ക്ര​മം. മ്യോ​ചി എ​ന്നാ​ണ് യു​വ​തി​യു​ടെ പേ​ര്.

ഇ​വ​ര്‍ തെ​രു​വി​ല്‍ വ​ച്ച് ലൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു യു​വാ​വ് അ​വ​രു​ടെ സ​മീ​പ​ത്തേ​ക്ക് വ​രി​ക​യും കൈ​യി​ല്‍ ക​യ​റി പി​ടി​ക്കു​ന്ന​തും. വ​ലി​ച്ച് കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

മും​ബൈ​യി​ലെ ഖാ​ര്‍ മേ​ഖ​ല​യി​ല്‍ രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നി​ര​വ​ധി പേ​ര്‍ നോ​ക്കി നി​ല്‍​ക്കേ​യാ​ണ് യു​വാ​വി​ന്റെ പ​രാ​ക്ര​മം. ലൈ​വി​നെ​ടെ​യാ​യ​തി​നാ​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍ വീ​ഡി​യോ വ​ഴി​യും ദൃ​ശ്യ​ങ്ങ​ള്‍ ത​ത്സ​മ​യം കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു.

ലൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി​യോ​ട് ലി​ഫ്റ്റ് വേ​ണോ​യെ​ന്നു ചോ​ദി​ച്ചാ​ണ് യു​വാ​വ് സ​മീ​പി​ച്ച​ത്. പ്ര​തി​ഷേ​ധി​ച്ചി​ട്ടും പി​ന്‍​മാ​റാ​തെ യു​വ​തി​യു​ടെ കൈ​യി​ല്‍ ക​യ​റി പി​ടി​ച്ച യു​വാ​വ് അ​വ​രെ വ​ലി​ച്ച് കൊ​ണ്ടു പോ​കാ​നും ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

അ​തി​നി​ടെ യു​വാ​വ് കൂ​ടു​ത​ല്‍ അ​ടു​ത്തേ​ക്ക് വ​രു​ന്ന​തും യു​വ​തി ശാ​ന്ത​ത കൈ​വി​ടാ​തെ ത​ന്നെ അ​വി​ടെ നി​ന്ന് പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും കാ​ണാം.

യു​വ​തി റോ​ഡി​ലൂ​ടെ കാ​മ​റ ഓ​ണാ​ക്കി ത​ന്നെ കാ​ര്യ​ങ്ങ​ള്‍ വി​വ​രി​ച്ച് മു​ന്നോ​ട്ടു പോ​കു​ന്നു​ണ്ട്. അ​തി​നി​ടെ മ​റ്റൊ​രാ​ളെ ബൈ​ക്കി​ന് പി​ന്നി​ലി​രു​ത്തി അ​തേ യു​വാ​വ് യു​വ​തി​യു​ടെ പി​ന്നാ​ലെ വ​ന്ന് വീ​ണ്ടും ലി​ഫ്റ്റ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

ത​ന്റെ വീ​ട് ഇ​വി​ടെ അ​ടു​ത്താ​ണെ​ന്നു പ​റ​ഞ്ഞാ​ണ് യു​വ​തി ഇ​യാ​ളെ ഒ​ഴി​വാ​ക്കു​ന്ന​ത്.

Related posts

Leave a Comment