ആ​ല​പ്പു​ഴ​യി​ല്‍ വ​നി​താ ഡോ​ക്ട​ര്‍​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം !അ​മ്പാ​ടി ക​ണ്ണ​ന്‍ അ​റ​സ്റ്റി​ല്‍…

ആ​ല​പ്പു​ഴ​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​ര്‍​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മം. സം​ഭ​വ​ത്തി​ല്‍ ആ​പ്പൂ​ര്‍ സ്വ​ദേ​ശി അ​മ്പാ​ടി ക​ണ്ണ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ആ​ല​പ്പു​ഴ കാ​വു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ എ​ത്തി​യ​തെ​ന്ന് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ വ​നി​താ ഡോ​ക്ട​ര്‍​ക്ക് നേ​രെ​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ​യും ഇ​യാ​ള്‍ ത​ട്ടി​ക്ക​യ​റി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

തൊ​പ്പി തെ​റി​പ്പി​ക്കു​മെ​ന്നെ​ല്ലാം പ​റ​ഞ്ഞ് ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഇ​യാ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ മ​ര്‍​ദ്ദി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഇ​യാ​ള്‍ ല​ഹ​രി​ക്ക് അ​ടി​മ​യാ​ണോ എ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. മു​ന്‍​പും സ​മാ​ന​മാ​യ കേ​സി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട് എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment