ഈ വള്ളത്തിലിനി വാരണ്ട..! അനധികൃതമായി മണൽ വാരിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു; മണൽ കടത്താൻ ഉപയോഗിച്ച വള്ളം പോലീസ് പിടിച്ചെടുത്ത് തീയിട്ടു നശിപ്പിച്ചു

വളപട്ടണം: കീരിയാട് കടവിൽ വച്ച് അനധികൃതമായി മണ ൽവാരിയ രണ്ടുപേരെ വളപ ട്ടണം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലറത്തിങ്കൽ പള്ളിക്ക് സമീപത്തെ അനീഫ് (23), ഷഫീഖ് റഹ്മാൻ (28) എന്നി വരെയാണ് വളപട്ടണം എസ് ഐ ശ്രീജിത്ത് കൊടേരി, എഎ സ്ഐ സുരേഷ് ബാബു എന്നി വരുടെ നേതൃ ത്വ ത്തിലുള്ള പോലീസ് സം ഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി അന ധികൃതമായി മണൽവാരി ലോറി യിൽ കട ത്തു ന്ന തിനിടയിലാണ് ഇരുവരെയും പിടികൂടിയത്.
മണൽ കട ത്താൻ ഉപയോഗിച്ച ലോ റിയും പോലീസ് കസ്റ്റ ഡിയി ലെടു ത്തിട്ടുണ്ട്. ഇതി നിടെ ഇന്നു പുലർച്ചെ പൊയ് ത്തുംകട വിൽനിന്നു അന ധികൃതമായി മണൽ കടത്തിയ രണ്ട് തോണി കൾ പോലീസ് പിടികൂടി നശിപ്പിച്ചു.

പ്രതികൾ പോലീസിനെ കണ്ടയുടൻ ഓടിരക്ഷപ്പെട്ടു. വളപട്ടണം പുഴയോരത്ത് അനധികൃതമായി മണൽവാരലിനെതിരേ ശക്തമായ ന‌ടപടി സ്വീക രിക്കുമെന്ന് വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരി അറിയിച്ചു.

Related posts