മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​നം; കൂ​ട്ട ഉ​പ​വാ​സ സ​മ​രം മേ​യ് 18ന് ; റോ​ഡി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ​യ്ക്കാ​യി സ്മ​ര​ണ ജ്വാ​ല സം​ഘ​ടി​പ്പി​ക്കും​

കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​ന​ത്തി​ന സ​മ്മ​ത പ​ത്രം ന​ൽ​കി​യ​വ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ 112 കോ​ടി രൂ​പ ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​മി എ​ൽ​എ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ക, ക​ച്ച​വ​ട​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡോ.​എം.​ജി.​എ​സ് നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന അ​ന​ശ്ചി​ത​കാ​ല കൂ​ട്ട​നി​രാ​ഹാ സ​മ​രം മേയ് 18ലേ​ക്ക് മാ​റ്റി.

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന എം​ജി​എ​സി​ന് കു​റ​ച്ച് ദി​വ​സം വി​ശ്ര​മം നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം മാ​റ്റി നി​ശ്ച​യി​ത്ത​ത്. നി​രാ​ഹാ​ര സ​മ​രം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​പ്രി​ൽ 29, 30 തീ​യ​തി​ക​ളി​ൽ വെ​ള്ളി​മാ​ടു​കു​ന്ന് , ന​ട​ക്കാ​വ്, സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ‌ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​ർ, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് സം​യു​ക്ത മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​നു​ക​ൾ വി​ളി​ച്ചു ചേ​ർ​ക്കും.

മെ​യ് 11ന് ​ആ​ക്‌​ഷ​ൻ ക​മ്മി​റ്റി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ട്ടി​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​മാ​ടു​കു​ന്ന് മു​ത​ൽ മാ​നാ​ഞ്ചി​റ വ​രെ വാ​ഹ​പ്ര​ച​ര​ണ ജാ​ഥ ന​ട​ത്തും. ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് വെ​ള്ളി​മാ​ടു​കു​ന്ന് ജെ​ഡി​റ്റി സ്കൂ​ൾ സ​മീ​പ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ജാ​ഥ കി​ഡ്സ​ൺ കോ​ർ​ണ​റി​ൽ സ​മാ​പി​ക്കും.

10 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും കൗ​ൺ​സി​ല​ർ​മാ​രും സം​സാ​രി​ക്കും. 15 വ​ർ​ഷ​മാ​യി മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ട്കു​ന്ന് റോ​ഡി​ൽ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ​യ്ക്കാ​യി മെ​യ് 15-ന് ​വെ​കീ​ട്ട് ഏ​ഴി​ന് മാ​നാ​ഞ്ചി​റ പ​ബ്ലി​ക്ക് ലൈ​ബ്ര​റി​ക്ക് സ​മീ​പം സ്മ​ര​ണ ജ്വാ​ല തെ​ളി​യി​ക്കും.

Related posts