പെ​ണ്‍​കു​ട്ടി​യോ​ട് പ​രി​ശീ​ല​ക​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന്! ബ​ന്ധു​ക്ക​ള്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മൈ​താ​ന​ത്ത് കു​പ്പി​ച്ചി​ല്ലു​ക​ള്‍ വി​ത​റി

കാ​സ​ര്‍​ഗോ​ഡ്: ഡ്രൈ​വിം​ഗ് പ​ഠി​ക്കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യോ​ട് പ​രി​ശീ​ല​ക​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ ഉ​ദ​യ​ഗി​രി​യി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മൈ​താ​ന​ത്ത് കു​പ്പി​ച്ചി​ല്ലു​ക​ള്‍ പൊ​ട്ടി​ച്ച് വി​ത​റി ടെ​സ്റ്റ് ത​ട​സ​പ്പെ​ടു​ത്തി.

മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ഉ​ദ​യ​ഗി​രി​യി​ലെ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ മ​റ്റൊ​രു ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ക​നെ മ​ര്‍​ദി​ച്ച​താ​യും പ​റ​യു​ന്നു.

പ​രി​ശീ​ല​ക​ന്‍ നി​ര​ന്ത​രം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​താ​യി പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ​ത്.

ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​ക​ന്‍ അ​പ്പോ​ള്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ബ​ന്ധു​ക്ക​ള്‍ കി​ട്ടി​യ ആ​ളി​നെ മ​ര്‍​ദി​ച്ച് ഇ​വി​ടെ ഇ​നി ആ​രും ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് മൈ​താ​ന​ത്ത് കു​പ്പി​ച്ചി​ല്ലു​ക​ള്‍ വി​ത​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തും പ​രി​ശീ​ല​ക​നെ മ​ര്‍​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ പോ​ലീ​സി​ല്‍ പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​പ്പി​ച്ചി​ല്ലു​ക​ള്‍ പെ​റു​ക്കി​മാ​റ്റി മൈ​താ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു.

Related posts

Leave a Comment