പ​തി​നാ​ല്, പ​തി​ന​ഞ്ച് വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ ദുരുപയോഗം ചെയ്തത്‌ ഹാ​ഷി​ഷ് നി​റ​ച്ച സി​ഗ​ര​റ്റു നല്കി; മഞ്ചേരിയില്‍ നടന്ന സംഭവം ഇങ്ങനെ…

മ​ഞ്ചേ​രി : പ​തി​നാ​ല്, പ​തി​ന​ഞ്ച് വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു ന​ൽ​കി​യ സി​ഗ​ര​റ്റി​ൽ ഹാ​ഷി​ഷ് എ​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നെ​ന്നു പോ​ലീ​സ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റ​സ്റ്റി​ലാ​യ പ്ര​തി കു​റ്റി​പ്പാ​ല പൂ​ന്തോ​ട്ട​പ്പ​ടി ആ​റ്റു​പു​റ​ത്ത് മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ (27) ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ക​യാ​ണ്. ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന​ലെ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ബാ​ലി​ക​യെ പ്ര​തി 2020 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഒ​രു​ദി​വ​സം പു​ല​ർ​ച്ചെ ഒ​ന്ന​ര​മ​ണി​ക്കും 2021 ഫെ​ബ്രു​വ​രി ആ​റി​നു കു​ട്ടി​യു​ടെ വീ​ട്ടി​ൽ​വ​ച്ചും മ​യ​ക്കു​മ​രു​ന്നു നി​റ​ച്ച് സി​ഗ​ര​റ്റ് വ​ലി​പ്പി​ച്ച ശേ​ഷം ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

ഈ ​കേ​സി​ൽ 2021 മാ​ർ​ച്ച് 17ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​ക്കാ​ണ് പ്ര​തി​യെ ക​ൽ​പ്പ​ക​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ബി റി​യാ​സ്രാ​ജ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി സ​മാ​ന​മാ​യ രീ​തി​യി​ൽ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി​യ​ത്.

ട്യൂ​ഷ​ൻ ക്ലാ​സ് ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റി സി​ഗ​ര​റ്റ് ന​ൽ​കി മ​യ​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം കേ​സാ​യ​തോ​ടെ പ്ര​തി 2021 ഫെ​ബ്രു​വ​രി 19ന് ​ചെ​ന്നൈ വ​ഴി യു​എ​ഇ​യി​ലേ​ക്കു മു​ങ്ങി. മാ​ർ​ച്ച് 17ന് ​തി​രി​കെ വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment