മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് സ്വ​ന്തം വീ​ട് ക​ത്തി​ച്ചു! ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം​കൊ​ണ്ട്…

മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ശേ​ഷം വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കി​ട്ട യു​വാ​വ് സ്വ​ന്തം വീ​ട് തീ​വ​ച്ച് ന​ശി​പ്പി​ച്ചു.

ശൂ​ര​നാ​ട് തെ​ക്ക് പ​താ​രം മു​ര​ളി​യാ​ണ് സ്വ​ന്തം വീ​ട് ക​ത്തി​ച്ച​ത്. ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളും സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തു​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ശേ​ഷം മു​ങ്ങി​യ മു​ര​ളി​യ്ക്ക് വേ​ണ്ടി ശാ​സ്താം​കോ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ്ഥി​ര​മാ​യി വീ​ട്ടി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ള​ള മു​ര​ളി ഇ​ന്നും വീ​ട്ടു​കാ​രോ​ട് വ​ഴ​ക്കു​ണ്ടാ​ക്കി. തു​ട​ര്‍​ന്ന് ഓ​ല​മേ​ഞ്ഞ വീ​ട്ടി​ല്‍ തീ ​കൊ​ളു​ത്തി​യ ശേ​ഷം ഒ​ളി​വി​ല്‍ പോ​യി.

വീ​ട്ടി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റ​ട​ക്കം ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​മെ​ത്തി ഇ​വ​യെ​ല്ലാം എ​ടു​ത്തു മാ​റ്റി തീ ​കെ​ടു​ത്തി.

തീ ​ആ​ളി​പ​ട​രാ​തി​രി​ക്കാ​ന്‍ വൈ​ദ്യു​ത ലൈ​നും ഓ​ഫാ​ക്കി​യി​രു​ന്നു.

 

Related posts

Leave a Comment