മഴ വീണ്ടും ശക്തിപ്രാപിച്ചു! ബാണാസുര, മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

വയനാട്/പാലക്കാട്: മഴ വീണ്ടും ശക്തിപ്രാപിച്ചതിനേത്തുടർന്ന് വയനാട് ബാണാസുരസാഗർ അണക്കെട്ടിന്‍റെയും പാലക്കാട് മലമ്പുഴ അണക്കെട്ടിന്‍റെയും ഷട്ടറുകൾ കൂടുതൽ ഉയർത്തും. ബാണാസുരസാഗർ അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും 20 സെന്‍റീമീറ്റർ വീതമാണ് ഉയർത്തുക. മലമ്പുഴ അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും ഒൻപത് സെന്‍റീമീറ്റർ വീതം ഉയർത്തും.

എന്നാൽ, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.78 ആയി കുറഞ്ഞു. അതേസമയം ജലനിരപ്പിൽ കുറവുണ്ടെങ്കിലും മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ചൊവ്വാഴ്ച വരെ ഷട്ടറുകൾ അടയ്ക്കില്ലെന്നാണ് വിവരം.

Related posts