മത്സരം മുറുകുന്നു; കോച്ചാകാൻ മുൻ ഇന്ത്യൻ പേസ് ബോളറും

prasadമും​ബൈ: മു​ന്‍ മീ​ഡി​യം പേ​സ് ബൗ​ള​റും ജൂ​നി​യ​ര്‍ നാ​ഷ​ണ​ല്‍ ടീ​മി​ന്‍റെ ചീ​ഫ് സെ​ല​ക്ട​റു​മാ​യ വെ​ങ്കി​ടേ​ഷ് പ്ര​സാ​ദ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റ മു​ന്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്ന ര​വി ശാ​സ്ത്രി​ക്ക് പി​ന്നാ​ലെ​യാ​ണ് പ്ര​സാ​ദ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. ടീം ​ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​നാ​കാ​ൻ മ​ത്സ​രി​ക്കാ​ന്‍ തയാ​റാ​ണെ​ന്ന് പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി.

1990 ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന പ്ര​സാ​ദ് 33 ടെ​സ്റ്റും 162 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്. 2007ൽ ​ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ബോ​ളിം​ഗ് പ​രി​ശീ​ല​ക​നായും പ്ര​സാ​ദ് സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ ഈ ​വ​ര്‍​ഷം സെ​പ്റ്റം​ബ​റോ​ടെ ചീ​ഫ് സെ​ല​ക്റ്റ​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് വെ​ങ്കി​ടേ​ഷ് പ്ര​സാ​ദ് പ​ടി​യി​റ​ങ്ങും. ​

ക​രാ​ര്‍ നീ​ട്ടാ​തെ അ​നി​ൽ കും​ബ്ലെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​ച്ച​തോ​ടെയാ​ണ് ബി​സി​സി​ഐ പുതിയ പ​രി​ശീ​ല​ക​നെ തേ​ടി കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍, സൗ​ര​വ് ഗാം​ഗു​ലി, വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക ക​മ്മി​റ്റി​യാ​ണ് പു​തി​യ പ​രി​ശീ​ല​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യ്ക്ക് മു​മ്പ് പു​തി​യ പ​രി​ശീ​ല​ക​നെ തെരഞ്ഞെടുക്കുമെന്നാണ് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts