ഈ പൂജ നടത്തിയാല്‍ വിവാഹം നടക്കും! മന്ത്രവാദത്തിന്റെ മറവില്‍ യുവതിയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തു; ഇരയായത് വിവാഹമോചിതയായ യുവതി

കൊ​ച്ചി: മ​ന്ത്ര​വാ​ദ പൂ​ജ ന​ട​ത്തി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ചാ​ൽ വി​വാ​ഹം ന​ട​ക്കു​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യു​ടെ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ കേ​സി​ലെ പ്ര​തി​യെ ഉ​ട​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

ഇ​തി​നാ​യി അ​ടു​ത്ത ദി​വ​സം എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​ർ പാ​വ​റ​ട്ടി പ​ള്ളി​പ്പ​റ​ന്പി​ൽ ഷാ​ഹു​ൽ ഹ​മീ​ദ് (39) നെ​യാ​ണ് എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.

പ​ച്ചാ​ള​ത്ത് താ​മ​സി​ക്കു​ന്ന വി​വാ​ഹ മോ​ചി​ത​യാ​യ യു​വ​തി​യെ​യാ​ണ് പ്ര​തി ഇ​ര​യാ​ക്കി​യ​ത്. 2021 മു​ത​ൽ പ​ല ത​വ​ണ​ക​ളാ​യി 17 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും എ​ട്ട് ല​ക്ഷം രൂ​പ​യും ഇ​യാ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment