“ജ​യ് ശ്രീ​റാം’ മു​ദ്രാ​വാ​ക്യ​ത്തി​നു പ​ക​രം “രാ​ധേ രാ​ധേ, ക​മ​ൽ ഖി​ലാ ദേ’; ​മ​ഥു​ര​യെ ഹി​ന്ദു​ത്വ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ അ​ടു​ത്ത പ്ര​ചാ​ര​ണ​കേ​ന്ദ്ര​മാ​ക്കി രാ​മ​നെ വി​ട്ട് കൃ​ഷ്ണ​നി​ലേ​ക്കു ബി​ജെ​പി​യു​ടെ രാ​ഷ്‌​ട്രീ​യ ചു​വ​ടു​മാ​റ്റം!

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​മ്പോ​ൾ ഹി​ന്ദു​ത്വ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പു​തി​യ പ്ര​ചാ​ര​ണ​കേ​ന്ദ്ര​മാ​യി മ​ഥു​ര​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ബി​ജെ​പി നീ​ക്കം. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നു പ​ക​രം മ​ഥു​ര​യി​ലെ ശ്രീ​കൃ​ഷ്ണ ജ​ന്മ​ഭൂ​മി വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ളു​ടെ കേ​ന്ദ്ര​മാ​ക്കാ​നാ​ണു പാ​ർ​ട്ടി​യു​ടെ ശ്ര​മം. കാ​ശി​ക്കും അ​യോ​ധ്യ​യ്ക്കും പി​ന്നാ​ലെ മ​ഥു​ര​യി​ലും വി​പു​ല​മാ​യ ക്ഷേ​ത്രം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കു​ന്ന​തി​ലൂ​ടെ ഹി​ന്ദു​ത്വ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ആ​വേ​ശം നി​ല​നി​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

2024 ജ​നു​വ​രി​യി​ൽ അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്രാ​ണ​പ്ര​തി​ഷ്ഠ പൂ​ർ​ത്തി​യാ​യ​തോ​ടെ ഹി​ന്ദു​ത്വ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ അ​ടു​ത്ത പ്ര​ചാ​ര​ണ​കേ​ന്ദ്ര​മാ​യി മ​ഥു​ര​യെ മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ബി​ജെ​പി സ​ജീ​വ​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ 16, 17 തീ​യ​തി​ക​ളി​ൽ മ​ഥു​ര​യി​ൽ ചേ​ർ​ന്ന ദ്വി​ദി​ന ചി​ന്ത​ൻ ബൈ​ഠ​ക്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ​ക്കു രൂ​പം ന​ൽ​കി. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ, ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ, ബ്ര​ജേ​ഷ് പ​ഥ​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ കൃ​ഷ്ണ​ജ​ന്മ​ഭൂ​മി വി​ഷ​യ​ത്തി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യാ​ണു സൂ​ച​ന.

പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​ത്തി​ലും ഈ ​മാ​റ്റം പ്ര​ക​ട​മാ​ണ്. രാ​മ​ക്ഷേ​ത്ര പ്ര​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യി​രു​ന്ന ജ​യ് ശ്രീ​റാം എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​നു പ​ക​രം രാ​ധേ രാ​ധേ, ക​മ​ൽ ഖി​ലാ ദേ ​എ​ന്ന പു​തി​യ മു​ദ്രാ​വാ​ക്യ​മാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ധാ​നാ​മ​ത്തോ​ടൊ​പ്പം ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്ന​മാ​യ താ​മ​ര​യെ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന ഈ ​മു​ദ്രാ​വാ​ക്യം മ​ത​വി​കാ​ര​ത്തെ​യും രാ​ഷ്‌​ട്രീ​യ​ല​ക്ഷ്യ​ത്തെ​യും ഒ​രു​മി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​മാ​യാ​ണു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

മ​ഥു​ര​യി​ലെ ശ്രീ​കൃ​ഷ്ണ ജ​ന്മ​ഭൂ​മി​യി​ൽ ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ​യോ പ​ര​സ്പ​ര ച​ർ​ച്ച​ക​ളി​ലൂ​ടെ​യോ ക്ഷേ​ത്ര​നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. ‘അ​യോ​ധ്യ​യു​ടെ ദൗ​ത്യം പൂ​ർ​ത്തി​യാ​യി, ഇ​നി മ​ഥു​ര​യു​ടെ ഊ​ഴ​മാ​ണ്’ എ​ന്ന സ​ന്ദേ​ശ​വും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​ച്ചു. മ​ഥു​ര എം​പി ഹേ​മ​മാ​ലി​നി​യും ഈ ​നി​ല​പാ​ടി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​യോ​ധ്യ​യി​ലെ തി​രി​ച്ച​ടി

ബി​ജെ​പി​യു​ടെ രാ​ഷ്‌​ട്രീ​യ​മു​ന്നേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി​രു​ന്ന രാ​മ​ക്ഷേ​ത്ര വി​ഷ​യം 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കു പ്ര​തീ​ക്ഷി​ച്ച നേ​ട്ടം ന​ൽ​കി​യി​ല്ലെ​ന്ന​താ​ണു ശ്ര​ദ്ധേ​യം. ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന ഫൈ​സാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ടു. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി അ​വ​ധേ​ഷ് പ്ര​സാ​ദാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭാ​വ​ന​ക​ളെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളും പാ​ർ​ട്ടി​ക്കു തി​രി​ച്ച​ടി​യാ​യി.

ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദം അ​യോ​ധ്യ​യി​ലെ പ്രാ​ദേ​ശി​ക വ്യാ​പാ​ര​മേ​ഖ​ല​യെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്ര​ന​ഗ​രി​യി​ലെ​ത്തു​ന്ന ഭ​ക്ത​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വ് വ്യാ​പാ​രി​ക​ളു​ടെ വ​രു​മാ​ന​ത്തി​ലും പ്ര​തി​ഫ​ലി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹി​ന്ദു​ത്വ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ആ​വേ​ശം നി​ല​നി​ർ​ത്താ​ൻ പു​തി​യ വി​ഷ​യ​വും പ്ര​ചാ​ര​ണ​വേ​ദി​യും വേ​ണ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ബി​ജെ​പി. മ​ഥു​ര​യി​ലെ കൃ​ഷ്ണ​ജ​ന്മ​ഭൂ​മി വി​ഷ​യം ഉ​യ​ർ​ത്തു​ന്ന​ത് അ​യോ​ധ്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു തി​രി​ച്ച​ടി​യി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​നും വി​വി​ധ ജാ​തി​വി​ഭാ​ഗ​ങ്ങ​ളെ ഒ​രേ രാ​ഷ്‌​ട്രീ​യ കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്താ​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ പ്ര​തീ​ക്ഷ. രാ​മ​ക്ഷേ​ത്ര പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ നേ​ടി​യ രാ​ഷ്‌​ട്രീ​യ​മു​ന്നേ​റ്റം കൃ​ഷ്ണ​ജ​ന്മ​ഭൂ​മി വി​ഷ​യ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​മെ​ന്നും ബി​ജെ​പി ക​ണ​ക്കു​കൂ​ട്ടു​ന്നു.

Related posts

Leave a Comment