വരൾച്ചയുടെ സൂചന: പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

വ​ട​ക്ക​ഞ്ചേ​രി: പ്ര​ള​യ​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള രോ​ദ​ന​ങ്ങ​ൾ​ക്ക് അ​പ്പു​റ​മാ​കു​ക​യാ​ണ് വ​രാ​നി​രി​ക്കു​ന്ന വ​ര​ൾ​ച്ച​യു​ടെ സൂ​ച​ന​ക​ൾ. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന ക​ന​ത്ത​ചൂ​ടി​ൽ ജ​ല​സ്രോ​ത​സു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്നു​വ​രി​ക​യാ​ണ്.

പ​ച്ച​ക്ക​റി, നെ​ല്ല് തു​ട​ങ്ങി​യ ഹ്ര​സ്വ​കാ​ല വി​ള​ക​ളെ​യെ​ല്ലാം ചൂ​ട് ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു​തു​ട​ങ്ങി. ജ​ലാം​ശം ന​ഷ്ട​പ്പെ​ട്ട് കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ണ​ക്ക​ത്തി​ലാ​യി. ഉ​ച്ച​സ​മ​യം പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത വി​ധ​മാ​ണ് ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​ത്രി​യി​ൽ ചെ​റി​യ ത​ണു​പ്പും പ​ക​ൽ​സ​മ​യ​ത്തെ ക​ഠി​ന​മാ​യ ചൂ​ടും പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു.

Related posts