യാ​ത്ര​യ​യ​പ്പ് ദി​ന​ത്തി​ലും കഞ്ചാ​വു​വേ​ട്ട ; സല്യൂട്ട്…എ​എ​സ്പി സു​ജി​ത് ദാ​സ്

അ​ഗ​ളി: നാ​ല​ര​മാ​സ​ത്തെ അ​ട്ട​പ്പാ​ടി​യി​ലെ ഒൗ​ദ്യോ​ഗി​ക​ജീ​വി​ത​ത്തി​നു ശേ​ഷം സ്ഥ​ലം മാ​റി​പ്പോ​കു​ന്ന അ​ഗ​ളി എ​എ​സ്പി സു​ജി​ത്ദാ​സ് യാ​ത്ര​യ​യ​പ്പ് ദി​ന​ത്തി​ലും ക​ഞ്ചാ​വു​തോ​ട്ടം വെ​ട്ടി​നി​ര​ത്തി ജ​ന​ഹൃ​ദ​യ​ത്തി​ലി​ടം നേ​ടി. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യ്ക്ക് അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പി​ന് വേ​ദി​യൊ​രു​ക്കി​യി​രു​ന്നു.

അ​ട്ട​പ്പാ​ടി​യി​ലെ ഉ​ൾ​വ​ന​ത്തി​ൽ ക​ഞ്ചാ​വു​വേ​ട്ട​യി​ൽ മു​ഴു​കി​യി​രു​ന്ന എ​എ​സ്പി യ്ക്ക് ​കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​നാ​യി​ല്ല. ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യ്ക്ക് ശേ​ഷ​മാ​ണ് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പു​തൂ​ർ പൂ​ന്പ​രി കോ​ട്ടി മ​ല​യി​ലും ഒ​ട​ന്പു​ക​ണ്ടി മ​ല​മേ​ഖ​ല​യി​ലും ന​ട​ത്തി​യ റെ​യ്ഡി​ൽ 820 ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് വെ​ട്ടി തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്.

Related posts