നി​യ​മ​സം​ഭാം​ഗ​മാ​യി  സ​ത്യ​പ്ര​തി​ജ്ഞ അ​ടു​ത്ത​യാ​ഴ്ച; മ​ണ്ഡ​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തേ​ണ്ട വി​ക​സ​ന​പ​ദ്ധ​തി​ക​ൾ തയാറാക്കി മാണി സി കാപ്പൻ

പാ​ലാ: മാ​ണി സി. ​കാ​പ്പ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ അ​ടു​ത്ത​യാ​ഴ്ച. നി​യ​മ​സം​ഭാം​ഗ​മാ​യി മാ​ണി സി.​കാ​പ്പ​ൻ അ​ടു​ത്ത​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. മു​ഖ്യ​മ​ന്ത്രി ഇ​ന്നു വി​ദേ​ശ​യാ​ത്ര​യ്ക്കു പോ​കും. അ​ടു​ത്ത​യാ​ഴ്ച തി​രി​ച്ചെ​ത്തി​യാ​ൽ സ്പീ​ക്ക​റു​മാ​യി ആ​ലോ​ചി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ​യു​ടെ തീ​യ​തി തീ​രു​മാ​നി​ക്കും. വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി​പ​റ​ഞ്ഞു കൊ​ണ്ടു​ള്ള മ​ണ്ഡ​ല​പ​ര്യ​ട​ന​ത്തി​നും അ​ടു​ത്ത ദി​വ​സം തു​ട​ക്ക​മാ​കും.

ഇ​ന്നു പാ​ലാ​യി​ൽ ചേ​രു​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗം മ​ണ്ഡ​ല​പ​ര്യ​ട​ന​ത്തി​ന്‍റെ തീ​യ​തി തീ​രു​മാ​നി​ക്കും. മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​ന്‍റെ അ​വ​സാ​നം പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫ് റാ​ലി​യും പൊ​തു​സ​മ്മേ​ള​വും ന​ട​ത്താ​നും എ​ൽ​ഡി​എ​ഫ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പാ​ലാ ന​ഗ​ര​ത്തി​ൽ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സും അ​ടു​ത്ത​യാ​ഴ്ച തു​റ​ക്കും.

മ​ണ്ഡ​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തേ​ണ്ട വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്ക് ഉ​ട​ൻ തു​ട​ക്കം കു​റി​ക്കും. കു​ടി​വെ​ള്ള പ്ര​ശ്നം, നി​ർ​ത്ത​ലാ​ക്കി​യ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണം, കെഎസ്ആ​ർ​ടി​സി കോം​പ്ല​ക്സ്, ആ​ശു​പ​ത്രി​യു​ടെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തു​ട​ങ്ങി​യ​വ ഉ​ട​ൻ ന​ട​പ്പാ​ക്കും. 20 ഇ​ന വി​ക​സ​ന പ​രി​പാ​ടി​ക​ൾ ത​യാ​റാ​ക്കി​യ​താ​യും മാ​ണി സി. ​കാ​പ്പ​ൻ രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

Related posts