കോവിഡ് ഉടനെയൊന്നും അവസാനിക്കില്ല ! യൂറോപ്പിലെ ഏഴു ലക്ഷം ആളുകളെ കൊന്നൊടുക്കിയേക്കാമെന്ന് റിപ്പോര്‍ട്ട്…

കോവിഡ് മഹാമാരി ഉടനൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. ശൈത്യകാലമായതോടെ യൂറോപ്പില്‍ വൈറസ് ബാധ അതിരൂക്ഷമായിരിക്കുകയാണ്.

പലയിടവും വീണ്ടും ലോക്ഡൗണിലായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നതും യൂറോപ്പില്‍ പതിവ് കാഴ്ചയായിരിക്കുന്നു.

ഇപ്പോഴിതാ യൂറോപ്പില്‍ മാത്രം വരുന്ന മാര്‍ച്ചിനകം 7 ലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2022 മാര്‍ച്ചോടെ യൂറോപ്പ് അടക്കം 49 രാജ്യങ്ങളിലെ അത്യാഹിത വിഭാഗങ്ങള്‍ കോവിഡ് രോഗികളാല്‍ നിറയും. ബൂസ്റ്റര്‍ വാക്‌സീനുകള്‍ വേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ട്.

യൂറോപ്പില്‍ വാക്‌സീന്‍ സ്വീകരിക്കാത്ത ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപക ആക്രമണവും സ്ഥിതി രൂക്ഷമാകാന്‍ കാരണമാകുന്നു.

വാക്‌സീനെടുക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗ് വ്യക്തമാക്കി.

Related posts

Leave a Comment