കൈയ്യടിക്കടാ ! കൊറോണക്കാലത്ത് ലളിതമായി ഒരു വിവാഹം കഴിക്കാന്‍ ഒരുങ്ങി നടന്‍ മണികണ്ഠന്‍; ഇതേക്കുറിച്ച് താരം പറയുന്നതിങ്ങനെ…

കോവിഡ്19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിവാഹവും ഉത്സവവുമെല്ലാം വളരെ ലളിതമാക്കുകയാണ് എല്ലാവരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം പാലിച്ച് തന്റെ വിവാഹം ലളിതമായി നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി. ഏപ്രില്‍ 26 നാണ് മണികണ്ഠന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

കേരളം കൊറോണ ഭീതിയിലായിരിക്കുന്നതിനാല്‍ ആഘോഷങ്ങളെല്ലാം ഒഴിവാക്കി ഏറ്റവും ലളിതമായി ചടങ്ങ് മാത്രമായി വിവാഹം നടത്തുമെന്ന് മണികണ്ഠന്‍ പറഞ്ഞു.

”കൊറോണയെയും നമ്മള്‍ മലയാളികള്‍ അതിജീവിക്കും. വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല.

അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും. നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണ്. ‘മണികണ്ഠന്‍ പറയുന്നു.

കേരളത്തില്‍ കോവിഡ്19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കേരളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.

Related posts

Leave a Comment