മഞ്ജിമയ്ക്ക് ജ​യ​ല​ളി​ത​യാ​കാ​ൻ മോ​ഹം

ന​ടി മ​ഞ്ജി​മാ മോ​ഹ​ന് വ​ലി​യൊ​രു ആ​ഗ്ര​ഹ​മു​ണ്ട്. ജ​യ​ല​ളി​ത​യു​ടെ ബ​യോ​പി​ക്കി​ൽ അ​ഭി​ന​യി​ക്ക​ണം, അ​തും ജ​യ​ല​ളി​ത​യാ​യി. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ മ​ഞ്ജി​മ പ​റ​ഞ്ഞ ഇ​ക്കാ​ര്യം ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ത​മി​ഴ്നാ​ടി​ന്‍റെ മു​ൻ​മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ബ​യോ​പി​ക്കി​ൽ ജ​യ​ല​ളി​ത​യാ​യി അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നാ​യി​രു​ന്നു ന​ടി പ​റ​ഞ്ഞത്. ജ​യ​ല​ളി​ത​യു​ടെ ധൈ​ര്യം ത​ന്നെ ഒ​ത്തി​രി ആ​ക​ർ​ഷി​ച്ചി​രു​ന്ന​താ​യി​ട്ടും ന​ടി പ​റ​യു​ന്നു. 2016 ൽ ​ജ​യ​ല​ളി​ത മ​രി​ച്ച​പ്പോ​ൾ ത​മി​ഴ്നാ​ടി​ന്‍റെ ഉ​രു​ക്ക് വ​നി​ത എ​ന്ന് ജ​യ​ല​ളി​ത​യെ മ​ഞ്ജി​മ വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു.

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ മ​ഞ്ജി​മ മോ​ഹ​ൻ ഏ​റെക്കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം നി​വി​ൻ പോ​ളി​യു​ടെ ജോ​ഡി​യാ​യി ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു നാ​യി​ക​യാ​യി​ അ​ര​ങ്ങേറിയത്. സി​നി​മ​യി​ലെ ഡെ​യ്സി ജോ​ർ​ജ് എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

വ​ട​ക്ക​ൻ സെ​ൽ​ഫി​ക്ക് ശേ​ഷം തെ​ലു​ങ്ക്, ത​മി​ഴ് എ​ന്നീ ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലേ​ക്ക് മ​ഞ്ജി​മ ചു​വ​ട് മാ​റു​ക​യാ​യി​രു​ന്നു. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി നാ​ലു സി​നി​മ​ക​ളി​ൽ ന​ടി അ​ഭി​ന​യി​ച്ച് ക​ഴി​ഞ്ഞു. ഇ​നി മ​ല​യാ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന സം ​സം ആ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന മ​ഞ്ജി​മ​യു​ടെ സി​നി​മ. റോ​മാ​ന്‍റി​ക് ത്രി​ല്ല​റാ​യ അ​ച്ചം എ​ൻ​പ​ത് മ​ദ​മ​യെ​ടാ എ​ന്ന സി​നി​മ​യി​ലെ മ​ഞ്ജി​മ​യു​ടെ പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

Related posts