എനിക്കും ഒരു ചെറിയ ഭയം ഉണ്ടായിരുന്നു ! എന്നാല്‍ ഡോക്ടര്‍ പറഞ്ഞ ആ വാക്കുകള്‍ എന്നെ മാറ്റി ചിന്തിപ്പിച്ചു;തുറന്നു പറച്ചിലുമായി മഞ്ജിമാ മോഹന്‍…

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി യുവാക്കളുടെ മനസ്സില്‍ ചേക്കേറിയ താരമാണ് മഞ്ജിമാ മോഹന്‍.

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചതും. എന്നാല്‍ ഇപ്പോള്‍ താരം കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് താരം.

മഞ്ജിമയുടെ വാക്കുകള്‍ ഇങ്ങനെ…എല്ലാവരേയും പോലെ എനിക്ക് വാക്സിന്‍ എടുക്കാന്‍ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. പക്ഷേ വാക്സിനേഷന്‍ എടുക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഡോക്ടര്‍ എന്നെ ബോധ്യപ്പെടുത്തി.

മൂന്നാം തരംഗം നിങ്ങളെ കഠിനമായി ബാധിക്കുന്നത് തടയാനുള്ള ഒരേയൊരു പരിഹാരമാണിത്. എന്റെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം നല്‍കിയതിന് നന്ദി.

ഞങ്ങള്‍ക്ക് നിങ്ങള്‍ ചെയ്ത സേവനത്തിനും ഇത് ചെയ്യാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയതിനും ഫൈസലിനും രവിക്കും അപ്പോളോയിലെ മറ്റ് സ്റ്റാഫുകള്‍ക്കും നന്ദി.

വാക്സിന്‍ എടുത്ത് നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. വാക്സിനേഷനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അല്ലെങ്കില്‍ അതിന്റെ പ്രക്രിയയെക്കുറിച്ച്, കമന്റ് ചെയ്യുക. ഞാന്‍ അതിന് മറുപടി നല്‍കാം… മഞ്ജിമ പറയുന്നു.

Related posts

Leave a Comment