വീട്ടില്‍ ഇരുന്നാല്‍ നിങ്ങള്‍ ചിലവിനു തരുമോയെന്ന് ഒരാളുടെ ചോദ്യം ! ഇതിന് മഞ്ജിമ നല്‍കിയത് നല്ല കിടിലന്‍ മറുപടി…

ബാലതാരമായി എത്തി ഇപ്പോള്‍ നായികയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളായ മഞ്ജിമ മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയത്.

കളിയൂഞ്ഞാലിന് ശേഷം മയില്‍പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷന്‍, താണ്ഡവം എന്നീ ചിത്രങ്ങളിലും താരം ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

പിന്നീട് നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മലയാളത്തില്‍ നായികയായി എത്തി മഞ്ജിമ. ശേഷം മിഖായേല്‍ എന്ന ചിത്രത്തിലും നിവിന്‍ പോളിയുടെ നായികയായി.

തമിഴിലെ ക്ലാസിക് സംവിധായകന്‍ ഗൗതം മേനോന്റെ അച്ചം യെന്‍പത് മടമയടായിലൂടെ തമിഴില്‍ അരങ്ങേറി.

വിഷ്ണു വിശാലിന്റെ എഫ്ഐആറിലും വിജയ് സേതുപതിയുടെ തുഗ്ലക് ദര്‍ബാറിലും അഭിനയിച്ച മഞ്ജിമ ഗൗതം കാര്‍ത്തിക് നായകനായ ദേവരാട്ടത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

അതേ സമയം കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ വീട്ടില്‍ തന്നെയിരിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിന് പൂര്‍ണ പിന്തുണയുമായി സെലിബ്രിറ്റീസ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കാന്‍ ആവശ്യപ്പെട്ടുള്ള നടി മഞ്ജിമ മോഹന്റെ ട്വീറ്റിനോട് മോശമായി പ്രതികരിച്ച ആളോടുള്ള താരത്തിന്റെ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

എന്തുകൊണ്ടാണ് കൊറോണ വൈറസ് വ്യാപിക്കുന്ന ഈ സമയത്ത് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്.

ഇതിനാണ് ഒരാള്‍ മോശം ഭാഷയില്‍ വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ എന്ന് ചോദിച്ചത്. ഇതിനോട് താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു…ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്.

ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല, എന്നായിരുന്നു മഞ്ജിമ കുറിച്ചത്.

Related posts

Leave a Comment