ഞ​ങ്ങ​ൾ​ക്ക് ആ​ർ​ക്കും പ​ണം ആ​കാ​ശ​ത്ത് നി​ന്നും പൊ​ട്ടി വീ​ഴി​ല്ല…

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലേ​ക്ക് എ​ത്തി പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് ക​വ​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി​യി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​മാ​ണ് മ​ഞ്ജി​മ മോ​ഹ​ൻ. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴി​ലും തി​ര​ക്കേ​റി​യ താ​ര​മാ​ണ് മ​ഞ്ജി​മ.

കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ളോ​ട് വീ​ട്ടി​ൽ ത​ന്നെ​യി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് മ​ഞ്ജി​മ ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഒ​രു പോ​സ്റ്റ് ഇ​ട്ടി​രു​ന്നു.​

കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന സ​മ​യ​ത്ത് എ​ന്തു​കൊ​ണ്ടാ​ണ് ജ​ന​ങ്ങ​ൾ വീ​ടി​ന​ക​ത്ത് ത​ന്നെ​യി​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു മ​ഞ്ജി​മ​യു​ടെ ട്വീ​റ്റ്. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ ഈ ​ട്വീ​റ്റി​ന് നേ​രേ ഒ​രാ​ൾ മോ​ശം ഭാ​ഷ​യി​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്.

“വീ​ട്ടി​ലി​രു​ന്നാ​ൽ നി​ങ്ങ​ൾ ഭ​ക്ഷ​ണം ന​ൽ​കു​മോ’ എ​ന്നാ​ണ് ഇ​യാ​ൾ ക​മ​ന്‍റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ക​മ​ന്‍റി​ന് മ​റു​പ​ടി​യു​മാ​യി മ​ഞ്ജി​മ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ഴും ന​മു​ക്കി​ട​യി​ൽ ഇ​ത്ത​രം ആ​ളു​ക​ൾ ഉ​ണ്ട്. പ​ല​പ്പോ​ഴും ഇ​ത്ത​രം ട്വീ​റ്റു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​റി​ല്ല. ജ​ന​ങ്ങ​ളോ​ട് വീ​ട്ടി​ലി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് എ​നി​ക്ക് കി​ട്ടു​ന്ന മ​റു​പ​ടി​യാ​ണി​ത്.

ജോ​ലി​ക്ക് പോ​കാ​തെ വീ​ട്ടി​ൽ ത​ന്നെ ഇ​രി​ക്കു​ന്ന​ത് ചി​ല​ർ​ക്ക് എ​ളു​പ്പ​മാ​ണെ​ന്നാ​ണ് നി​ങ്ങ​ൾ ക​രു​തു​ന്ന​തെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് തെ​റ്റി സ​ഹോ​ദ​രാ.. ഞ​ങ്ങ​ൾ​ക്കാ​ർ​ക്കും പ​ണം ആ​കാ​ശ​ത്തു നി​ന്നും പൊ​ട്ടി വീ​ഴി​ല്ല മ​ഞ്ജി​മ കു​റി​ച്ചു.

Related posts

Leave a Comment