കലക്കന്‍ ഡാന്‍സുമായി മഞ്ജു സുനിച്ചന്‍ ! വീഡിയോ വൈറലാകുന്നു…

പ്രമുഖ ചാനലിലെ റിയാലിറ്റിഷോയിലൂടെ വന്ന് സിനിമാ നടിയായ താരമാണ് മഞ്ജു സുനിച്ചന്‍. മറിമായം എന്ന ഹാസ്യ പരമ്പരയാണ് മഞ്ജുവിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് എന്നു പറയാം.

പിന്നീട് സിനിമയില്‍ നിന്നും അനവധി അവസരങ്ങളായിരുന്നു തേടിയെത്തിയത്. ഏകദേശം മുപ്പതോളം സിനിമകളുടെ ഭാഗമാകുവാന്‍ നടിയ്ക്ക് സാധിച്ചിട്ടുണ്ട്.

ബിഗ്ബോസ് രണ്ടാം ഭാഗത്തിലും താരം ഉണ്ടായിരുന്നു. തുടര്‍ന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും അതിനെയൊക്കെ ധൈര്യമായി നേരിട്ട് താരം മുമ്പോട്ടു പോവുകയാണ്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് മഞ്ജുവിന്റെ നൃത്തമാണ്. കള്ളക്കണ്ണന്‍ ഇഷ്ടം എന്ന അടിക്കുറിപ്പിലൂടെയാണ് താരം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തത്.

ഏതായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സാരിയുടുത്ത് അതി മനോഹരിയായാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Related posts

Leave a Comment