ആ​തു​ര ശു​ശ്രൂ​ഷാ രം​ഗ​ത്ത് സേ​വ​ന​ത്തി​ന്‍റെ മാ​തൃ​ക! മ​ല​യാ​ളി ന​ഴ്സ് അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ​യി​ലേ​ക്ക്; മ​ഞ്ജു നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി

തൊ​ടു​പു​ഴ: ആ​തു​ര ശു​ശ്രൂ​ഷാ രം​ഗ​ത്ത് സേ​വ​ന​ത്തി​ന്‍റെ മാ​തൃ​ക​യാ​യി മാ​റി​യ മ​ല​യാ​ളി ന​ഴ്സ് അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ​യി​ലേ​ക്ക്.

ദു​ബാ​യ് ആ​സ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്സിം​ഗ് അ​വാ​ർ​ഡി​നു​ള്ള ആ​ഗോ​ള മ​ൽ​സ​ര​ത്തി​ൽ 184 രാ​ജ്യ​ങ്ങ​ളി​ലെ 24,000 അ​പേ​ക്ഷ​ക​രി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​വ​സാ​ന​ത്തെ പ​ത്തു​പേ​രി​ലാ​ണ് ക​രി​മ​ണ്ണൂ​ർ മു​ള​പ്പു​റം സ്വ​ദേ​ശി​നി ഡോ. ​മ​ഞ്ജു ദ​ണ്ഡ​പാ​ണി നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​റ്റു മൂ​ന്നു മ​ല​യാ​ളി​ക​ളും ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ലി​ൻ​സി ജോ​സ​ഫും ഉ​ൾ​പ്പെ​ടും.

മ​ൽ​സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ന​ഴ്സി​ന് ര​ണ്ട​ര​ല​ക്ഷം അ​മേ​രി​ക്ക​ൻ ഡോ​ള​റാ​ണ് സ​മ്മാ​ന​ത്തു​ക.

ന​ഴ്സിം​ഗ് രം​ഗ​ത്ത് വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.

ദീ​പി​ക മു​ൻ ഏ​ജ​ന്‍റ് മു​ള​പ്പു​റം ഉ​ള്ളാ​ട്ടി​ൽ യു.​എം. സെ​ബാ​സ്റ്റ്യ​ൻ-​ആ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​ഞ്ജു.

ഏ​പ്രി​ൽ 26 മു​ത​ൽ മേ​യ് ആ​റു​വ​രെ ല​ഭി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ വോ​ട്ടിം​ഗി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ന​ഴ്സിം​ഗ് ദി​ന​മാ​യ മേ​യ് 12നാ​ണ് ജേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ​നി​ന്നു ബി​എ​സ്‌സി, ​എം​എ​സ്‌സി ​ന​ഴ്സിം​ഗ് പാ​സാ​യ മ​ഞ്ജു ന്യൂ​റോ സ​യ​ൻ​സി​ൽ ഡോ​ക്ട​റേ​റ്റും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ന്യൂ​റോ​സ​യ​ൻ​സ് സെ​ക്ര​ട്ട​റി​യാ​ണ്. നി​ല​വി​ൽ ച​ണ്ഡി​ഗ​ഢ് പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ അ​സോ​സി​യേ​റ്റ് ല​ക്ച​റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment