അധ്യാപകന്‌ കെ​എ​സ്ആ​ർ​ടി​സി​യോ​ട് ഇ​ഷ്ടം കൂ​ടി! പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ നാ​ലു​ ബ​സു​ക​ൾ ത​ന്‍റെ വി​വാ​ഹ​യാ​ത്ര​യ്ക്ക്…

പൊ​ൻ​കു​ന്നം: ത​ന്പ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​ഖി​ൽ എ​സ്. നാ​യ​ർ ത​ന്‍റെ വി​വാ​ഹ​യാ​ത്ര​യ്ക്കു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ൾ.

നാ​ളെ ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​നാ​യി പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ നാ​ലു ബ​സു​ക​ളാ​ണ് അ​ഖി​ൽ ബു​ക്ക് ചെ​യ്ത​ത്. ഓ​രോ ബ​സി​നും 9600 രൂ​പ വീ​ത​മാ​ണ് നി​ര​ക്ക്.

ചി​റ​ക്ക​ട​വ് ചി​റ​യ്ക്ക​ൽ പു​തു​വ​യ​ൽ ശി​വ​ദാ​സ​ൻ നാ​യ​രു​ടെ​യും മാ​യാ​ദേ​വി​യു​ടെ​യും മക​ൻ അ​ഖി​ൽ എ​സ്. നാ​യ​രും അ​ന്തീ​നാ​ട് പൊ​ട്ട​നാ​നി​ക്ക​ൽ സു​ദ​ർ​ശ​ന​ൻ നാ​യ​രു​ടെ​യും രമാ​ദേ​വി​യു​ടെ​യും മ​ക​ൾ സുചി​ത്ര​യും ത​മ്മി​ലു​ള്ള വി​വാ​ഹം നാ​ളെ അ​ന്തീ​നാ​ട് ക്ഷേ​ത്ര​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

ചി​റ​ക്ക​ട​വി​ൽ​നി​ന്ന് ബ​ന്ധു​ക്ക​ളെ​ല്ലാം യാ​ത്ര തി​രി​ക്കു​ന്ന​ത് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ളി​ലാ​വും.

അ​ഖി​ലി​ന് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ആ​ർ​എ​ൻ​സി 816 ബ​സി​ലാ​വും വ​ധൂ​വ​ര​ന്മാ​രു​ടെ മ​ട​ക്ക​യാ​ത്ര. ചെ​ങ്ങ​ന്നൂ​ർ ത​ന്ത്ര​വി​ദ്യാ​പീ​ഠ​ത്തി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കേ സ്ഥി​രം​യാ​ത്ര ഈ ​ബ​സി​ലാ​യി​രു​ന്നു.

അ​തി​നാ​ൽ ആ ​ബ​സി​നോ​ട് ഏ​റെ ഇ​ഷ്ട​മു​ണ്ട്. ത​ന്പ​ല​ക്കാ​ട് സ്കൂ​ളി​ൽ നി​യ​മ​നം കി​ട്ടി​യ​തും ഈ ​ബ​സി​ലെ യാ​ത്രാ​കാ​ല​യ​ള​വി​ലാ​ണെ​ന്ന​തും ഇ​ഷ്ടം കൂ​ട്ടി.

പാ​ലാ ശ്രീ​രാ​മ​കൃ​ഷ്ണ ആ​ദ​ർ​ശ സം​സ്കൃ​ത കോ​ള​ജി​ൽ നി​ന്ന് ടി​ടി​സി​യും തി​രു​പ്പ​തി സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദ​വും നേ​ടി​യ​തി​ന് ശേ​ഷം ചി​റ​ക്ക​ട​വ് യു​പി സ്കൂ​ൾ, പള്ളി​ക്ക​ത്തോ​ട് അ​ര​വി​ന്ദ വി​ദ്യാ​മ​ന്ദി​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

പി​ന്നീ​ടാ​ണ് ത​ന്പ​ല​ക്കാ​ട് സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ അ​ക്കാ​ഡ​മി​ക് സം​സ്കൃ​ത കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​യും ദേ​വ​സ്വം ബോ​ർ​ഡ് മ​ത​പാ​ഠ​ശാ​ല കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​ണി​ദ്ദേ​ഹം.

Related posts

Leave a Comment