മ​ഞ്ജു വാ​ര്യർ ചെയ്ത വേഷത്തിൽ പ്രിയാമണിയെത്തും

മ​ഞ്ജു വാ​രി​യ​രു​ടെ ആ​ദ്യ ത​മി​ഴ് ചി​ത്ര​മാ​യി​രു​ന്നു അ​സു​ര​ൻ. ധ​നു​ഷ് നാ​യ​ക​നാ​യ ചി​ത്രം സം​വി​ധാ​നം ചെ​യ്ത​​ത് വെ​ട്രി​മാ​ര​ൻ ആ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ പ​ച്ച​യ​മ്മാ​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​ഞ്ജു വാ​ര്യർ അ​വ​ത​രി​പ്പി​ച്ച​ത്.

മ​ഞ്ജു വാ​ര്യ​രു​ടെ പ്ര​ക​ട​ന​ത്തി​ന് വ​ൻ അ​ഭി​ന​ന്ദ​ന​മാ​ണ് ല​ഭി​ച്ച​ത്. ഇ​പ്പോ​ഴി​താ ചി​ത്രം തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. ന​ര​പ്പ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്രി​യാ​മ​ണി ആ​ണ് നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

ത​മി​ഴി​ൽ നി​ന്ന് ചി​ല വ്യ​ത്യാ​സ​ങ്ങ​ളോ​ടെ​യാ​ണ് ന​ര​പ്പ ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ങ്കി​ലും അ​സു​ര​നി​ൽ മ​ഞ്ജു ചെ​യ്ത വേ​ഷ​മാ​ണ് തെ​ലു​ങ്കി​ൽ പ്രി​യാ​മ​ണി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വെ​ങ്കി​ടേ​ഷ് ആ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്. പ്രി​യാ​മ​ണി​യു​ടെ 31-ാം ജ​ന്മ​ദി​ന​ത്തി​ൽ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. സു​ന്ദ​ര​മ്മ എ​ന്നാ​ണ് തെ​ലു​ങ്കി​ൽ പ്രി​യാ​മ​ണി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്.

Related posts

Leave a Comment