ഓ​ൺ​ലൈ​നി​ൽ ലാ​പ്ടോ​പ്പ് ഓ​ർ​ഡ​ർ ചെ​യ്തയാൾക്ക് 2 ല​ക്ഷം ന​ഷ്ട​പ്പെ​ട്ടു

ഇ​രി​ട്ടി: ഓ​ൺ​ലൈ​നി​ൽ ലാ​പ്ടോ​പ്പ് ഓ​ഡ​ർ ചെ​യ്ത കീ​ഴ്പ​ള്ളി സ്വ​ദേ​ശി​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. 2,40,000 രൂ​പ വി​ല​വ​രു​ന്ന ലാ​പ്ടോ​പ്പിനായി ക്വി​ക്ക​ർ.​കോം -ൽ ​അ​ന്വേ​ഷ​ണം ന​ട​ത്തി​യ കീ​ഴ്പ്പ​ള്ളി സ്വ​ദേ​ശി​ക്കാ​ണ് 2,00,299 രൂ​പ ന​ഷ്ട​മാ​യ​ത്.

മേ​യ് നാ​ലി​നാ​ണ് ലാ​പ്ടോ​പ്പി​നാ​യി സൈ​റ്റി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​ന്നുത​ന്നെ ഡീ​ല​ർ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കാ​ർ​ത്തി​ക് എ​ന്ന​യാ​ൾ പ​രാ​തി​ക്കാ​ര​നെ ബ​ന്ധ​പ്പെ​ട്ടു. 2,40,000 വി​ല​വ​രു​ന്ന ലാ​പ്ടോ​പ്പ് 18,000 രൂ​പ​യ്ക്ക് ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഓ​ഫ​ർ. മു​ഴു​വ​ൻ തു​ക​യും അ​ട​ച്ച് ലാ​പ്ടോ​പ്പ് ല​ഭി​ച്ച ശേ​ഷം 18,000 കി​ഴി​ച്ചു​ള്ള തു​ക തി​രി​ച്ചു​ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ.

തു​ട​ർ​ന്ന് പ്രീ ​ബു​ക്കിം​ഗി​ന് 6000 രൂ​പ അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് അ​ക്കൗ​ണ്ട​ന്‍റ് സ്‌​നേ​ഹ എ​ന്ന യു​വ​തി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 2,00,299 രു​പ ഗൂ​ഗി​ൾ പേ ​വ​ഴി​യും അ​ക്കൗ​ണ്ട് ട്രാ​ൻ​സ്ഫ​ർ ആ​യും കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു.

ലാ​പ്ടോ​പ്പ് കേ​ര​ള​ത്തി​ൽ വാ​യാ​ട്ടു​പ​റ​മ്പ് എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ ഡെ​ലി​വ​റി ല​ഭി​ക്കു​മെ​ന്നും ഡെ​ലി​വ​റി ബോ​യ് ഉ​ൾ​പ്പെ​ടെ പ​രാ​തി​ക്കാ​ര​ന് ഫോ​ൺ ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പാ​ർ​സ​ൽ തി​രി​ച്ചു​പോ​യി എ​ന്ന മെ​സേ​ജാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഡീ​ല​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്നും അ​കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞ് ക​ബി​ളി​പ്പി​ച്ച​താ​യാ​ണു പ​രാ​തി.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ ബീ​ഹാ​റി​ലെ ബൗ​ളി​യ ബ്രാ​ഞ്ചി​ൽ ഉ​ജ്ജ​ൽ കു​മാ​ർ എ​ന്ന പേ​രി​ലു​ള്ള അ​കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഐ​ടി നി​യ​മ​പ്ര​കാ​രം ആ​റ​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment